1 GBP = 112.19
breaking news

എഎംഎംഎയും ഡബ്ല്യൂസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര: സിദ്ദിഖിന്റെ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍

എഎംഎംഎയും ഡബ്ല്യൂസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര: സിദ്ദിഖിന്റെ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍

ന്യൂഡല്‍ഹി: താര സംഘടന എഎംഎംഎയും ഡബ്ല്യൂസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് നടന്‍ സിദ്ദിഖ്. ബലാത്സംഗകേസില്‍ ഒളിവില്‍ കഴിയുന്ന സിദ്ദിഖ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്തിട്ടില്ലെന്നും പരാതിയുടെ വിശ്വാസ്യതയാണ് ഹൈക്കോതിയില്‍ ചോദ്യം ചെയ്തതെന്നും സിദ്ദിഖ് ജാമ്യഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

അതിജീവിതയുടെ മൊഴി മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. ഹൈക്കോടതി വിധി ക്രിമിനല്‍ നിയമ തത്വങ്ങള്‍ക്ക് എതിരാണ്. ലൈംഗിക ബന്ധം നടന്നുവെന്ന ആക്ഷേപം പരാതിക്കാരിക്കില്ല. കേസില്‍ ലൈംഗിക ക്ഷമത പരിശോധന ആവശ്യമില്ലെന്നും ഹര്‍ജിയിലൂടെ അറിയിച്ചു.

കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ല. ജയിലില്‍ അടക്കുന്നത് നീതി നിഷേധം ആകും. മുന്‍കൂര്‍ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയെങ്കിലും പരിഗണിക്കണം എന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.

കേസിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു. പരാതി നല്‍കാന്‍ വൈകിയതിലെ വാദം പരിഗണിക്കുന്നതിലും കോടതിക്ക് പിഴവ് പറ്റി. നിശബ്ദമായി ഇരിക്കാന്‍ തനിക്ക് ഭരണഘടനാപരമായ അവകാശം ഉണ്ട്. തെളിവുകള്‍ ശേഖരിച്ചുവെന്നാണ് പ്രൊസിക്യൂഷന്‍ തന്നെ വ്യക്തമാക്കുന്നത്. അതിനാല്‍ കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും ജാമ്യഹർജിയില്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more