1 GBP = 107.19
breaking news

മലയാളി പെരുമ വിളിച്ചറിയിച്ചുകൊണ്ട് ലേബർ പാർട്ടി ദേശീയ സമ്മേളനം 2024 ലിവർപൂളിൽ സമാപിച്ചു

മലയാളി പെരുമ വിളിച്ചറിയിച്ചുകൊണ്ട് ലേബർ പാർട്ടി ദേശീയ സമ്മേളനം 2024 ലിവർപൂളിൽ സമാപിച്ചു

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ ദേശീയ സമ്മേളനം ലിവർപൂളിൽ സമാപിച്ചു. നീണ്ട പതിനഞ്ച് വർഷം പ്രതിപക്ഷ പാർട്ടിയായിരുന്നുകൊണ്ടുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ്, രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തുകൊണ്ട് ലേബർപാർട്ടി ഈ വർഷം നടന്ന പൊതു തെരഞ്ഞെടുപ്പിൽ തിരിച്ചെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയും പാർട്ടി ലീഡറുമായ കിയർ സ്റ്റാർമർ, ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നർ, ധനകാര്യ മന്ത്രി റേച്ചൽ റീവ്സ് തുടങ്ങി ഭരണത്തലത്തിലും സംഘടനാ തലത്തിലുമുള്ള വലിയൊരു നേതൃനിരതന്നെ ലിവർപൂളിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.

ലേബർ ദേശീയ സമ്മേളനത്തിൽ മലയാള പെരുമ വിളിച്ചറിയിച്ചുകൊണ്ട് രാജ്യത്തെ പ്രധാന മലയാളി ലേബർ നേതാക്കൾ സമ്മേളനത്തിൽ സജീവ സാന്നിധ്യങ്ങൾ ആയിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളി എം പി സോജൻ ജോസഫ്, ലേബർ പാർട്ടി ദേശീയ സമിതി അംഗവും മുൻ ന്യൂ ഹാം കൗൺസിലറുമായ ജോസ് അലക്സാണ്ടർ, ബേസിംഗ്‌സ്‌റ്റോക്ക്‌ കൗൺസിലർ സജീഷ് ടോം, ന്യൂകാസ്റ്റിൽ കൗൺസിലർ ജൂന സത്യൻ, മുൻ ന്യൂ ഹാം കൗൺസിലർ സുഗതൻ തെക്കേപുര, മുൻ മേയറും നിലവിലെ ക്രോയ്ഡൻ കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ് തുടങ്ങി യു കെ പൊതുസമൂഹത്തിൽ ശ്രദ്ധേയരായ പ്രമുഖരായ മലയാളി ലേബർ നേതാക്കളെല്ലാം സമ്മേളനത്തിൽ പങ്കെടുത്തു.

സെപ്റ്റംബർ 22 മുതൽ 25 വരെ നടന്ന ദേശീയ സമ്മേളനത്തിൽ, കനത്ത സുരക്ഷാ സംവിധാനങ്ങൾക്ക് നടുവിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കൊപ്പം, നിരവധി ലോകരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ഉൾപ്പെടെ ഇരുപതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more