1 GBP = 106.38

ശ്രീലങ്കൻ പ്രസിഡന്‍റായി അനുര കുമാര ദിസനായകെ ചുമതലയേറ്റു

ശ്രീലങ്കൻ പ്രസിഡന്‍റായി അനുര കുമാര ദിസനായകെ ചുമതലയേറ്റു

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റായി ഇടത് നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റു. പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിൽ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയുടെ സാന്നിധ്യത്തിലാണ് ദിസനായകെ ചുമതലയേറ്റത്. ശ്രീലങ്കക്ക് ഒരു പുതിയ തുടക്കം നൽകുമെന്ന് മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയായ ജെ.വി.പി (ജനത വിമുക്തി പെരമുന) നേതാവായ ദിസനായകെ പറഞ്ഞു.

രാജ്യത്ത് നവോത്ഥാനത്തിന്‍റെ ഒരു പുതിയ യുഗം കൊണ്ടുവരാൻ നിങ്ങളേൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്യുന്നു, അതിലേക്കായി എല്ലാവരുടെയും കൂട്ടായ സംഭാവനകൾ പ്രതീക്ഷിക്കുന്നു -ദിസനായകെ പറഞ്ഞു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒന്നാംഘട്ടത്തിൽ 42.31 ശതമാനം വോട്ടുകൾ നേടിയാണ് നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) സഖ്യത്തിന്‍റെ സ്ഥാനാർഥിയായ ദിസനായകെ മുന്നിലെത്തിയത്. ആർക്കും 50 ശതമാനം വോട്ടുകൾ നേടാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണന വോട്ടുകൾ കൂടി എണ്ണിയാണ് ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്.

എ.​ഡി.​കെ എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ദി​സ്സ​നാ​യ​കെ 2000ത്തി​ലാ​ണ് ആ​ദ്യ​മാ​യി പാ​ർ​ല​മെ​ന്റി​ലെ​ത്തു​ന്ന​ത്. 2014ലെ ​ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നി​ലാ​ണ് സോ​മ​വം​ശ അ​മ​ര​സിം​ഹ​യു​ടെ പ​ക​ര​ക്കാ​ര​നാ​യി ജെ.​വി.​പി​യു​ടെ അ​മ​ര​ത്തെ​ത്തു​ന്ന​ത്. 2019ലെ ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യി ജ​ന​വി​ധി തേ​ടി​യെ​ങ്കി​ലും വെ​റും മൂ​ന്നു ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ഇത്തവണ എതിരാളികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു മുന്നേറ്റം.

തെരഞ്ഞെടുപ്പിൽ തൊഴിലാളിവർഗത്തി​ന്‍റെയും സർവകലാശാല വിദ്യാർഥികളുടെയും അധ്യാപകരുടെയും പിന്തുണയാണ് ദിസനായകെക്ക് കരുത്തായത്. കടക്കെണിയിൽ ഉഴലുന്ന രാജ്യത്ത് അഴിമതി വിരുദ്ധതയുടെയും സംശുദ്ധമായ ഭരണത്തി​ന്‍റെയും പ്രതിച്ഛായ ഉയർത്തിയുള്ള അദ്ദേഹത്തിന്‍റെ പ്രചാരണം ഫലപ്രദമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more