1 GBP = 107.65
breaking news

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി നേതാക്കള്‍; നാളത്തെ യോഗം നിര്‍ണായകം

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി നേതാക്കള്‍; നാളത്തെ യോഗം നിര്‍ണായകം

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കി നേതാക്കള്‍. മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം നാളെ ശരത്ത് പാവാറിനെ നേരിട്ട് അറിയിക്കുമെന്ന് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രനും വ്യക്തമാക്കി.

കേരളത്തില്‍ എന്‍സിപിക്ക് പുതിയ മന്ത്രി എന്ന ഫോര്‍മുല സംസ്ഥാന നേതൃത്വം അംഗീകരിച്ചു. ഇടഞ്ഞു നിന്ന എ കെ ശശീന്ദ്രന്‍ ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങി എന്നാണ് പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. രണ്ടു വര്‍ഷത്തെ കരാറിനെ കുറിച്ച് അറിയില്ലെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.

പി സി ചക്കോയുമായി പോരാടിച്ചു നിന്ന തോമസ് കെ തോമസ് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു.മന്ത്രി സ്ഥാനം ലഭിക്കുമെന്ന് ദേശീയ നേതൃത്വത്തില്‍ നിന്നും ലഭിച്ച ഉറപ്പാണ് മാറ്റത്തിന് കാരണം.

അതേസമയം, നാളെ മുംബൈയില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും മന്ത്രി മാറ്റം മാധ്യമസൃഷ്ടിയെന്നും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുംബൈയില്‍ ശരത് പാവറുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്‍സിപി സംസ്ഥാന നേതൃത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more