1 GBP = 109.92
breaking news

ഹരിയാന തിരഞ്ഞെടുപ്പ്: 19 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

ഹരിയാന തിരഞ്ഞെടുപ്പ്: 19 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. മുതിർന്ന നേതാവ് പ്രേം ​ഗർ​ഗ് ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളടങ്ങിയ ആറാം പട്ടികയാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്. കൽക, അംബാല, മുലാന, ഷഹാബാദ്, ​ഗുഹ്ല, ഫത്തേഹബാദ്, ഇല്ലേനബാദ്, തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ 90 അം​ഗ നിയമസഭയിൽ എഎപിക്ക് 89 സ്ഥാനാർത്ഥകളായി.

40 താരപ്രചാരകരെയാണ് എഎപി പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഭ​ഗവന്ത് മൻ, എഎപി ഹരിയാന യൂണിറ്റ് മേധാവി സുശിൽ ​ഗുപ്ത, രാഘവ് ഛദ്ദ, സഞ്ജയ് സിങ് തുടങ്ങിയവരാണ് ലിസ്റ്റിലുള്ളത്.

അതേസമയം കോൺ​ഗ്രസും എഎപിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒറ്റക്ക് നിന്ന് പോരാടാനാണ് എഎപിയുടെ നീക്കം.

കോൺ​ഗ്രസ് അഞ്ച് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ സച്ചിൻ കുണ്ടു, യൂത്ത് കോൺ​ഗ്രസ് വക്താവ് രോഹിത് ന​ഗർ തുടങ്ങിയവരുൾപ്പെടുന്ന പട്ടികയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ 90 അം​ഗ നിയമസഭയിലേക്ക് 85 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പാനിപതിൽ നിന്ന് സച്ചിൻ കുണ്ടു, ടി​ഗാവോണിൽ രോഹിത് ന​ഗർ, അംബാല കന്ത് സീറ്റിലേക്ക് പരിമൾ പാരി, നർവാന-എസ് സി സംവരണ സീറഅറിലേക്ക് സത്ബീർ ദുബ്ലേൻ, റാനിയയിൽ സർവ മിത്ര സംബോജ് എന്നിവരെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്.

ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാല് സീറ്റുകളിൽ കൂടിയാണ് കോൺ​ഗ്രസ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഒക്ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിന് വോട്ടെണ്ണും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more