യു.കെ മലയാളി ദേശീയ പഞ്ചഗുസ്തി മത്സരം ലിവർപൂളിൽ. കൈക്കരുത്തിന്റെ കായിക മാമാങ്കമായ പഞ്ചഗുസ്തി മത്സരം 2025 മാർച്ച് ഒന്നാം തീയ്യതി ശനിയാഴ്ച ലിവർപൂളിൽ വച്ചു നടത്തപ്പെടുന്നു. യു കെയിലെ ആദ്യകാല വടംവലി ടീമുകളിൽ ഒന്നായ ലിവർപൂൾ ടൈഗേഴ്‌സ് ആണ് യു കെ മലയാളികൾക്ക് വേണ്ടി പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ലിവർപൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ ആണ് മത്സരം നടക്കുക. യു കെയിൽ ദേശീയ തലത്തിൽ ഇദംപ്രഥമായി നടത്തപ്പെടുന്ന ഈ പഞ്ചഗുസ്തി മത്സരത്തിൽ യു കെയിലുള്ള ഏത് മലയാളിക്കും പങ്കെടുക്കാവുന്നതാണ്.
തികച്ചും പ്രൊഫഷണലായി നടത്തപ്പെടുന്ന ഈ മത്സരത്തിനാവശ്യമായ ടേബിളുകൾ സംഘാടകർ വരുത്തിക്കഴിഞ്ഞു. വെയിറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മത്സരങ്ങൾ നടത്തുന്നത് എന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്. പുരുഷന്മാരുടെ വലം കൈ മൽസരങ്ങൾ മാത്രമാണ് നടത്തുന്നത്.
മത്സര വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി ഇരുപതാം തീയതിക്ക് മുൻപായി സംഘാടകരെ ബന്ധപ്പെട്ട് തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.
കൈക്കരുത്തും മനക്കരുത്തും കൈകോർക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാനും മത്സരത്തിന്റെ ആവേശത്തിൽ മതിമറന്നാഹ്ലാദിക്കുവാനും മലയാളികൾക്ക് മാത്രമായി നടത്തുന്ന ഈ മത്സരത്തിലേക്ക് ഏവരെയും ക്ഷണിക്കുകയാണ്. പേരുകൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
മത്സരത്തോടനുബന്ധിച്ച് തനതു കേരള രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
Blesson – +44 7405 575123
Cleisher – +44 7909 263001
Sejin – +44 7570 185064
രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു:-
https://docs.google.com/forms/d/1L17UL-cZlCe0Yg6Ws-KZASwWBuwRNw2Fvqau-vDKp3k/edit
click on malayalam character to switch languages