1 GBP = 109.65

ഉഴുന്നുവടയിൽ ബ്ലേഡ്! തിരുവനന്തപുരം വെൺപാലവട്ടത്തെ കുമാർ ടിഫിൻ സെന്റർ അധികൃതര്‍ അടപ്പിച്ചു

ഉഴുന്നുവടയിൽ ബ്ലേഡ്! തിരുവനന്തപുരം വെൺപാലവട്ടത്തെ കുമാർ ടിഫിൻ സെന്റർ അധികൃതര്‍ അടപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്നുള്ള ഉഴുന്നുവടയിൽ ബ്ലേഡ് പാലോട് സ്വദേശിയായ അനീഷ്, 17 വയസ്സുള്ള മകൾ സനുഷ എന്നിവർ രാവിലെ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെന്ററിൽ കയറുകയായിരുന്നു. സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കിട്ടിയത്. ഉഴുന്നുവട കഴിക്കുന്ന സമയത്ത് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more