1 GBP = 106.80

ഗോട്ട് റിലീസ് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം

ഗോട്ട് റിലീസ് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം

വിജയ് ചിത്രം ഗോട്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ് ചിത്രം ഗോട്ടിന്റെ റിലീസ് പ്രമാണിച്ച് ഇന്ന് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം. ചെന്നൈയിലെ പാർക്ക് ക്വിക്ക് എന്ന സ്ഥാപനമാണ് താരത്തിനുള്ള ആദരസൂചകമായി ഗോട്ട് റിലീസ് ദിനത്തിൽ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്.

കേരളത്തിൽ രാവിലെ നാല് മണി മുതലാണ് സിനിമയുടെ പ്രദർശനം തുടങ്ങിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടിൽ സർക്കാർ നിബന്ധനകൾ പ്രകാരം രാവിലെ ഒമ്പത് മണിയോടെയാകും ആദ്യ ഷോ തുടങ്ങുക.

തമിഴ്നാട്ടിൽ ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങിയില്ലെങ്കിലും കേരളത്തിൽ ചിത്രത്തിന്റെ ഫാൻ ഷോ കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന് സോഷ്യൽ മീഡിയയിൽ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണവും ലഭിക്കുന്നുണ്ട്.

ചിത്രത്തിന്റെ ആദ്യ ദിന ഷോകൾ അവസാനിക്കുമ്പോൾ 100 കോടി കടക്കുമെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. റിലീസിന് മുൻപേ തന്നെ വൻ ഹൈപ്പോടെയാണ് ഗോട്ടിന്റെ നിർമ്മാതാക്കളും സിനിമയെ അവതരിപ്പിച്ചത്. അതുകൊണ്ട് സിനിമയുടെ പ്രീ ബുക്കിങ്ങിലും വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more