- സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
- ഡ്രൈവിംഗ് ടെസ്റ്റുകൾ ബുക്ക് ചെയ്യുന്നത് അസാധ്യമായി മാറിയിരിക്കുന്നുവെന്ന് ഇൻസ്ട്രക്ടർമാർ
- ഡോക്ടറെയോ നേഴ്സിനെയോ പോലും കാണാതെയാണ് പകുതിയോളം സിക്ക് നോട്ടുകൾ വിതരണം ചെയ്തിട്ടുള്ളതെന്ന് സർക്കാർ റിപ്പോർട്ട്
- യുക്രെയ്ൻ വെടിനിർത്തൽ ചർച്ച പുടിൻ നീട്ടിക്കൊണ്ടുപോകുന്നു; ബ്രിട്ടൻ, ഫ്രാൻസ്
- അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കത്തിന് തിരിച്ചടിയുമായി ചൈന; അമേരിക്കൻ ഉൽപന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ
- മാൾട്ടയിൽ മരണമടഞ്ഞ അമൽരാജിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും.
- നമ്പർ വൺ അർജന്റീന ! ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന, ബ്രസീൽ അഞ്ചാം സ്ഥാനത്ത്
വഞ്ചിപ്പാട്ടിന്റെ മേളത്തോടെ യു കെ മലയാളികൾ മാൻവേഴ്സ് തടാകക്കരയിലേക്ക്…യുക്മ – ടിഫിൻബോക്സ് കേരളാപൂരം വള്ളംകളി ഇന്ന്….സുരഭി ലക്ഷ്മി സെലിബ്രിറ്റി ഗസ്റ്റ്….മേയർ ബൈജു തിട്ടാല വിശിഷ്ടാതിഥി
- Aug 31, 2024

അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 ഇന്ന് ആഗസ്റ്റ് 31 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിൽ അരങ്ങേറുകയാണ്. യുകെ മലയാളികൾ വഞ്ചിപ്പാട്ടിൻ്റെ മേളത്തോടെ ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്കു ഒഴുകിയെത്തുമ്പോൾ ഇതുവരെ യുകെ മലയാളികൾ ദർശിച്ചിട്ടില്ലാത്ത മലയാളികളുടെ മനുഷ്യ സമുദ്രമായി അത് മാറും. മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത അഭിനേത്രി സുരഭി ലക്ഷ്മി, കേംബ്രിഡ്ജ് മേയർ പ്രിയങ്കരനായ ബൈജു തിട്ടാല എന്നിവർ മുഖ്യാതിഥികളായി ഇന്നത്തെ പരിപാടികളിൽ പങ്കെടുക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന മത്സരവേദിയിലേക്ക് രാവിലെ 8 മണി മുതൽ പ്രവേശനം അനുവദിക്കുന്നതാണ്.

സെലിബ്രിറ്റി ഗസ്റ്റായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു എന്നത് ഈ വർഷത്തെ കേരളാപൂരത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. സിനിമ, ടെലിവിഷൻ, നാടക മേഖലകളിലെ നിറ സാന്നിദ്ധ്യമായ സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മീഡിയ വൺ സംപ്രേക്ഷണം ചെയ്ത M80 മൂസ എന്ന ടെലിവിഷൻ സീരിയലിലെ പാത്തു എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ ചേക്കേറിയ സുരഭി ലക്ഷ്മി ദേശീയ അവാർഡിന് പുറമെ 2017 ൽ കേരള സ്റ്റെയിറ്റ് ഫിലിം അവാർഡ്സിൽ സ്പെഷ്യൽ ജൂറി മെൻഷൻ അവാർഡും കരസ്ഥമാക്കി. ഒന്നിലേറെ തവണ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിലെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ സുരഭി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാർഡ് ബോംബെ ടെയ്‌ലേഴ്സ് എന്ന നാടകത്തിലൂടെ സ്വന്തമാക്കി.
2005 ൽ ഇറങ്ങിയ ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലെ നളിനിയെന്ന കഥാപാത്രത്തിലൂടെ സിനിമയിൽ എത്തിയ സുരഭി ഇതിനോടകം 45 ൽ അധികം ചിത്രങ്ങളിൽ തൻറെ അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ചു. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോ വിജയിയായി ടെലിവിഷൻ രംഗത്തെത്തിയ സുരഭി പിന്നീട് നിരവധി സീരിയലുകളിൽ വേഷമിട്ടു. ടെലിവിഷനിലും സിനിമയിലും അഭിനയിക്കുന്നതോടൊപ്പം അതിലേറെ താല്പര്യത്തോടെ നാടകത്തെ സ്നേഹിച്ച സുരഭി പത്തോളം നാടകങ്ങളിൽ വേഷമിടുകയും നാല് നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.
തിരക്കേറിയ അഭിനയ ജീവിതത്തോടൊപ്പം മികച്ച അക്കാദമിക് നേട്ടങ്ങളും കരസ്ഥമാക്കിയ സുരഭി 2009 ൽ BA ഭരതനാട്യം പഠനം പൂർത്തിയാക്കിയത് ഒന്നാം റാങ്കോടെയാണ്. തുടർന്ന് 2011 ൽ തീയേറ്റർ ആർട്സിൽ MA യും പിന്നീട് MG യൂണിവേഴ്സിറ്റിയിൽ നിന്ന് പെർഫോർമിങ് ആർട്സിൽ എം.ഫിലും കരസ്ഥമാക്കി. കാലടി ശ്രീശങ്കരാചാര്യ കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയായ സുരഭി തിരക്കേറിയ കലാജീവിതത്തോടൊപ്പം തന്റെ പഠനവും ഭംഗിയായി മൂന്നോട്ട് കൊണ്ട് പോകുന്നു.

ബൈജു തിട്ടാല
യുകെയിലെ പ്രസിദ്ധമായ കേംബ്രിഡ്ജ് നഗരത്തിന്റെ മേയർ ബൈജു തിട്ടാലയാണ് ആറാമത് യുക്മ ടിഫിൻ ബോക്സ് കേരളപൂരത്തിന്റെ വിശിഷ്ടാതിഥി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി യുകെ മലയാളികൾക്കിടയിലെ പരിചിത മുഖമായ ബൈജു കേംബ്രിഡ്ജ് മേയറാകുന്ന ആദ്യ ഏഷ്യൻ വംശജനാണ്.
പത്ത് നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന കേംബ്രിഡ്ജെന്ന മഹാനഗരത്തിന്റെ മേയർ പദവി ഒരു ആലങ്കാരിക പദവിയല്ല ബൈജുവിന്. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ബൈജു ജനസേവനത്തിനുള്ള ഒരവസരമായാണ് മേയർ പദവിയെ കാണുന്നത്. ഒരു സോളിസിറ്ററായ ബൈജു യുക്മ ലീഗൽ അഡ്വൈസർ കൂടിയാണ്. കുട്ടനാടിൻറെ പാരമ്പര്യം പേറി യുകെയിലെത്തിയ ബൈജു യുക്മ വള്ളംകളിയിലെ ഒരു സ്ഥിര സാന്നിദ്ധ്യവുമാണ്.
നിരവധി മലയാളി അസോസിയേഷനുകൾ ഏകദിന വിനോദയാത്ര മാൻവേഴ്സിലെ കേരളാപൂരം കാണുവാനായി സംഘടിപ്പിച്ചിട്ടുണ്ട്. യുകെ മലയാളി സമൂഹം അത്രയേറെ ഹൃദയത്തിലേറ്റിയ മെഗാ ഇവൻ്റാണ് യുക്മ കേരളാപൂരം വള്ളംകളി. ഓരോ വർഷവും കൂടുതൽ കാണികൾ എത്തുന്നത് ഇതിൻ്റെ തെളിവാണ്. ഇപ്രാവശ്യം 10000ത്തിനും 15000 ത്തിനുമിടയിൽ കാണികളെ സംഘാടകർ പ്രതീക്ഷിക്കുന്നു. വേദിയിൽ വിവിധ കലാപരിപാടികൾ, ചായ് & കോഡ്സ് മ്യൂസിക് ബാൻ്റ്, മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ് എന്നിവയും കാണികളുടെ മനംകവരും. രാവിലെ മുതൽ ടോണ്ടനിലെ പ്രശസ്ത കാറ്ററിംഗ് സ്ഥാപനമായ മട്ടാഞ്ചേരിയുടെ ഫുഡ് സ്റ്റാളുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. വിവിധ തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ ഫുഡ് സ്റ്റാളുകളിലൂടെ മിതമായ നിരക്കിൽ ലഭ്യമായിരിക്കും. ബിവറേജ് സ്റ്റാളും, ഗ്രോസറി സ്റ്റാളും കേരളാപൂരം വേദിയിൽ പ്രവർത്തിക്കുന്നതാണ്.
തൽസമയ സംപ്രേക്ഷണവുമായി മാഗ്നാവിഷൻ ടിവി

യുക്മ കേരളാപൂരം വള്ളംകളി ലൈവ് മാഗ്നാവിഷൻ ടിവിയിൽ ലഭ്യമാണ്. വള്ളംകളി മത്സരം തൽസമയം പ്രേക്ഷകരിലെത്തിക്കുവാൻ വിപുലമായ ഒരുക്കങ്ങളുമായാണ് മാഗ്നാവിഷൻ ടിവി എത്തുന്നത്. മത്സരത്തിൻ്റെ എല്ലാ ദൃശ്യങ്ങളും പകർത്താൻ 9 ക്യാമറകൾ ഉൾപ്പെടെ വലിയൊരു ടീമുമായാണ് മാഗ്നാവിഷൻ ടിവി മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തുന്നത്.തികച്ചും സൗജന്യമായ മാഗ്നാവിഷൻ ടിവിയുടെ അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ , സ്മാർട് ടിവിയിൽ ഇൻസ്റ്റാൾ ചെയ്യുക. Yupp ടിവിയിലും, www.magnavision.tvഎന്ന വെബ്സൈറ്റിലും യുക്മയുടെ ഫേസ്ബുക് പേജിലും ലൈവ് ലഭ്യമായിരിക്കും.
താഴെ കൊടുത്തിരിക്കുന്ന appകൾ ഡൗൺലോഡ് ചെയ്ത് വള്ളംകളിയുടെ ലൈവ് പരിപാടികൾ കാണാവുന്നതാണ്.
https://play.google.com/store/apps/details?id=tv.magnavision.magnavisiontv&hl=en_GB&gl=US&pli=1
https://apps.apple.com/gb/app/magnavision-tv/id1174403395
യുക്മ ടിഫിൻബോക്സ് കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, ഫിനാൻസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, ജോയിൻ്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുൻ പ്രസിഡൻ്റും ലെയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ള, മുൻ ജനറൽ സെക്രട്ടറിയും പി ആർ ഒ യുമായ അലക്സ് വർഗീസ്, മുൻ ജോയിൻ്റ് ട്രഷററും ബോട്ട് റെയ്സ് മാനേജരുമായ ജയകുമാർ നായർ, മുൻ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ, മുൻ വൈസ് പ്രസിഡൻ്റും ദേശീയ സമിതിയംഗവുമായ ടിറ്റോ തോമസ്, മുൻ ജോയിൻറ് സെക്രട്ടറി സെലീനാ സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്.
യുക്മ ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ മുൻ ട്രഷറർ ഷാജി തോമസ്, സണ്ണി മോൻ മത്തായി, സാജൻ സത്യൻ, ജാക്സൺ തോമസ്, ബിനോ ആൻ്റണി, ജിജോ മാധവപ്പള്ളിൽ, സണ്ണി ഡാനിയേൽ, സന്തോഷ് തോമസ്, റീജിയണൽ പ്രസിഡൻ്റുമാരായ വർഗീസ് ഡാനിയേൽ, സുജു ജോസഫ്, ജയ്സൻ ചാക്കോച്ചൻ, സുരേന്ദ്രൻ ആരക്കോട്ട്, ജോർജ് തോമസ്, ബിജു പീറ്റർ, തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾ ഏകോപിച്ച് വരുന്നു.
കാർ പാർക്കിംഗ്

കേരളാപൂരം വള്ളംകളി മത്സരം കാണാനെത്തുന്നവർ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിൽ തന്നെ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ശ്രദ്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഇന്നത്തെ വള്ളംകളി മത്സരത്തിൽ റണ്ണിംഗ് കമൻ്ററിയുമായി സി എ ജോസഫ്, ഷൈമോൻ തോട്ടുങ്കൽ, തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവർ കാണികളെ ആവേശഭരിതരാക്കും.
യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാൽ സഹദേവൻ, യുക്മ നേതാക്കൻമാരായ വർഗീസ് ജോൺ, കെ പി വിജി, സജീഷ് ടോം, തമ്പി ജോസ്, ബൈജു തോമസ്, എബ്രഹാം ലൂക്കോസ്, ജയ്സൻ ജോർജ്, റീജിയണൽ ഭാരവാഹികളായ സുനിൽ, ജോബിൻ, പീറ്റർ ജോസഫ്, അമ്പിളി സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, ജാക്സൻ, അഡ്വ.ജോബി പുതുകുളങ്ങര, ബിജു മൈക്കിൾ, സാജൻ പടിക്കമാലിൽ, ജേക്കബ് കളപ്പുരയ്ക്കൽ, സനോജ് ജോസ്, യുക്മ നഴ്സസ് ഫോറം ഭാരവാഹികളായ സോണി കുര്യൻ, ഐസക് കുരുവിള, ഷൈനി ബിജോയ് തുടങ്ങി റീജിയണൽ ഭാരവാഹികൾ, യുക്മ അംഗ അസോസിയേഷൻ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങി വലിയൊരു ടീമിൻ്റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻ്റെ സാക്ഷാത്ക്കാരമാണ് ഇന്ന് മാൻവേഴ്‌സ് തടാകത്തിൽ കാണാൻ പോകുന്ന പൂരക്കാഴ്ചകൾ.

യുക്മ-ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി – 2024 ന്റെ പ്രധാന സ്പോൺസേഴ്സ് ടിഫിൻ ബോക്സ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോൾ, ക്ലബ്ബ് മില്ല്യണയർ, പോൾ ജോൺ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, മലബാർ ഗോൾഡ്, തെരേസാസ്, കൂട്ടാൻ, ഗ്ലോബൽ സ്റ്റഡി ലിങ്ക്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി ഇന്ന് ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG.
Latest News:
സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം ...Featured Newsനോർമ പ്രസിഡൻറ് തദേവൂസ് ജോസഫിൻ്റെ മാതാവ് നിര്യാതയായി
നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) പ്രസിഡൻ്റ് തദേവൂസ് ജോസഫിൻ്റെ മാതാവ് പഴങ്ങനാട് മഠത്തിപ്പ...Obituaryഡ്രൈവിംഗ് ടെസ്റ്റുകൾ ബുക്ക് ചെയ്യുന്നത് അസാധ്യമായി മാറിയിരിക്കുന്നുവെന്ന് ഇൻസ്ട്രക്ടർമാർ
ലണ്ടൻ: ബുക്കിംഗ് സിസ്റ്റത്തിലെ ബോട്ടുകൾ കാരണം സർക്കാർ വെബ്സൈറ്റിൽ ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യു...UK NEWSഡോക്ടറെയോ നേഴ്സിനെയോ പോലും കാണാതെയാണ് പകുതിയോളം സിക്ക് നോട്ടുകൾ വിതരണം ചെയ്തിട്ടുള്ളതെന്ന് സർക്കാർ ...
ലണ്ടൻ: ഗവൺമെന്റ് നടത്തിയ ഒരു പഠനമനുസരിച്ച്, രോഗികൾക്ക് ഒരു ജിപിയെയോ നഴ്സിനെയോ നേരിട്ട് കാണാതെ തന്ന...UK NEWSയുക്രെയ്ൻ വെടിനിർത്തൽ ചർച്ച പുടിൻ നീട്ടിക്കൊണ്ടുപോകുന്നു; ബ്രിട്ടൻ, ഫ്രാൻസ്
ബ്രസൽസ്: യുക്രെയ്ൻ വെടിനിർത്തൽ ചർച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നീട്ട...UK NEWSഅമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കത്തിന് തിരിച്ചടിയുമായി ചൈന; അമേരിക്കൻ ഉൽപന...
ബെയ്ജിങ്: അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കത്തിന് തിരിച്ചടിയുമായി ചൈന. അടുത്ത...Worldകൃപാസനം മരിയൻ ഉടമ്പടി ധ്യാന വേദിക്കു മാറ്റം; ബെർമിംഗ്ഹാം ബഥേൽ സെന്ററിലും, എയ്ൽസ്ഫോർഡിലും ധ്യാനം ഓഗ...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ:കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടി...Spiritualഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആധ്യാത്മികതയെക്കുറിച്ചുള്ള ക്വിസ് മത്സരം (ഉർഹ 2025 ); ഒന്...
ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമാ...Spiritual
Post Your Comments Here ( Click here for malayalam )
Latest Updates
- നോർമ പ്രസിഡൻറ് തദേവൂസ് ജോസഫിൻ്റെ മാതാവ് നിര്യാതയായി നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) പ്രസിഡൻ്റ് തദേവൂസ് ജോസഫിൻ്റെ മാതാവ് പഴങ്ങനാട് മഠത്തിപ്പറമ്പിൽ പരേതനായ എം ഒ ജോസഫിൻ്റെ ഭാര്യറോസി ജോസഫ് (87) നിര്യാതയായി. മക്കൾ; ജോയ്, മേരി, ഡെയ്സി, ഗ്രേസി, റോയ് , സോയി , തദേവൂസ്. മരുമക്കൾ; എൽസി, സണ്ണി, പത്രോസ് , വർഗീസ്, റെക്സി , സുധ, സിജി സംസ്കാര ശുശ്രൂഷകൾ ഇന്ന് ശനിയാഴ്ച (5/4/25) രാവിലെ 9.30ന്ഭവനത്തിൽ നിന്നും ആരംഭിച്ച് പഴങ്ങനാട് സെൻ്റ്. അഗസ്റ്റിൻ ദേവാലയത്തിൽ സംസ്കരിച്ചു. തദേവൂസിൻ്റെ മാതാവിൻ്റെ
- കൃപാസനം മരിയൻ ഉടമ്പടി ധ്യാന വേദിക്കു മാറ്റം; ബെർമിംഗ്ഹാം ബഥേൽ സെന്ററിലും, എയ്ൽസ്ഫോർഡിലും ധ്യാനം ഓഗസ്റ്റ്മാസം ആദ്യ വാരം അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ:കാദോഷ് മരിയൻ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ യു കെ യിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന കൃപാസനം മരിയൻ ഉടമ്പടി ധ്യാനവേദി വാത്സിങ്ങാമിൽ നിന്നും ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലേക്ക് മാറ്റി. ധ്യാനത്തിൽ പങ്കുചേരാനായി റജിസ്ട്രേഷൻ നടപടി തുടങ്ങിയപ്പോൾ മുതൽ കാണുന്ന വലിയ താൽപ്പര്യവും തിരക്കും സൗകര്യവും പരിഗണിച്ചാണ് വാത്സിങ്ങാമിൽ നിന്നും വേദി മാറ്റിയതെന്ന് സംഘാടകർ അറിയിച്ചു. പുതിയ തീരുമാനപ്രകാരം ബെർമിംഗ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ വെച്ച് 2025 ഓഗസ്റ്റ്മാസം 2 നും 3 നും ആണ് ദ്വിദിന
- ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആധ്യാത്മികതയെക്കുറിച്ചുള്ള ക്വിസ് മത്സരം (ഉർഹ 2025 ); ഒന്നാം സമ്മാനമായി മുവായിരം പൗണ്ടും, രണ്ടാം സമ്മാനമായി രണ്ടായിരം പൗണ്ടും, മൂന്നാം സമ്മാനമായി ആയിരം പൗണ്ടും; യുണിറ്റ് തല മത്സരങ്ങൾക്കുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു ഷൈമോൻ തോട്ടുങ്കൽ ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായിമുൻ വർഷങ്ങളിൽ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്തിക്കുശേഷം ഈ വര്‍ഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി ഈ വർഷം കുടുംബങ്ങൾക്കായി നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരങ്ങളിൽ(ഉർഹ 2025 )യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ് ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു . രൂപതയുടെ വെബ്സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും , ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും
- മലങ്കര കത്തോലിക്കാ സഭയുടെ ലീഡ്സ് രൂപതയിലെ ആദ്യ മിഷൻ സെന്റർ ഉത്ഘാടനം ചെയ്തു. സെന്റ് ബർണബാസ് മിഷൻ സെന്റർ എന്നപേരിൽ അറിയപ്പെടും. മലങ്കര കത്തോലിക്കാ സഭയ്ക്ക് ലീഡ്സിൽ മിഷൻ സെന്റർ ആരംഭിച്ചു. ലീഡ്സിലെയും പരിസരപ്രദേശങ്ങളിലെയും സഭാ മക്കളുടെ ആവശ്യപ്രകാരം മലങ്കര കത്തോലിക്കാ സഭയുടെ അത്യുന്നത കർദ്ദിനാൾ മൊറാൻ മോർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുടെ കലപ്പനവഴി “സെന്റ് ബർണബാസ് എന്നപേര് നൽകി തന്റെ ശ്ലൈഹിക ആശീർവാദത്തോടെ ഈ മിഷനെ അനുഗ്രഹിച്ചു” എന്ന ഡിക്രി, മലങ്കര കത്തോലിക്കാ സഭയുടെ യുകെ കോർഡിനേറ്ററും സ്പെഷ്യൽ പാസ്റ്ററുമായ പെരിയ ബഹുമാനപ്പെട്ട ഡോ. കുര്യാക്കോസ് തടത്തിൽ അച്ചൻ പ്രഖ്യാപിച്ചതോടെ യുകെയിലെ 24 മത് മലങ്കര കത്തോലിക്ക
- നമ്പർ വൺ അർജന്റീന ! ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന, ബ്രസീൽ അഞ്ചാം സ്ഥാനത്ത് ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ തുടർച്ചയായി അർജന്റീന വിജയങ്ങൾ നേടിയിരുന്നു. ഉറുഗ്വേയ്ക്കെതിരെ 1-0 ന് വിജയിച്ചതോടെ അർജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കാൻ സഹായിച്ചു, ബ്രസീലിനെ സ്വന്തം മണ്ണിൽ 4-1 ന് അർജന്റീന തോൽപ്പിച്ചു. ഏപ്രിൽ മാസത്തോടെ, ഫിഫ ലോക റാങ്കിംഗിൽ ഒന്നാം നമ്പർ ടീമായി അർജന്റീന രണ്ട് പൂർണ്ണ വർഷങ്ങൾ

സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ /
സാസ്സി ബോണ്ട് ഇവന്റിൽ മിന്നിത്തിളങ്ങി യുകെ മലയാളികൾ
കൊവെൻട്രി: മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിച്ച സാസി ബോണ്ട് 2025, സൗന്ദര്യം, ആത്മവിശ്വാസം, ശാക്തീകരണം എന്നിവയെ ആവേശകരമായ മത്സരങ്ങളിലൂടെ ആഘോഷിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. ഈ വർഷത്തെ പരിപാടി പ്രത്യേകിച്ചും അവിസ്മരണീയമായിരുന്നു, ഹൃദയസ്പർശിയായ മദർ-ചൈൽഡ് ഡ്യുവോ മത്സരം, പ്രചോദനാത്മകമായ മിസ് ടീൻ മത്സരം, സൂപ്പർമോം അവാർഡുകൾ എന്നിവയായിരുന്നു പ്രധാന ആകർഷണം. തെരേസ ലണ്ടൻ, ലോറ കളക്ഷൻസ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾക്കായി റാമ്പ് വാക്ക് നടത്തുന്ന അന്താരാഷ്ട്ര മോഡലുകൾ കൂടുതൽ ആകർഷണീയത നൽകി. ഫാഷൻ ഷോ അതിന്റെ സർഗ്ഗാത്മകതയ്ക്കും പുതുമയ്ക്കും പ്രേക്ഷക

സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ് /
സാസി ബോണ്ട് – 2025 നാളെ കവൻട്രിയിൽ; സെലിബ്രിറ്റി ഗെസ്റ്റായി ഡെയ്ൻ ഡേവിസ്, മുഖ്യാതിഥിയായി ശ്രീ രാജ് ശ്രീകണ്ഠൻ, വിശിഷ്ടാതിഥിയായി വിൽസ് ഫിലിപ്പ്
അലക്സ് വർഗ്ഗീസ് അമ്മയെന്ന മനോഹര സങ്കൽപ്പത്തെ പുനരന്വേഷിക്കുകയാണ് സാസി ബോണ്ട് 2025! ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകൾക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നൽകാൻ ഒരുങ്ങുകയാണ് സാസി ബോണ്ട് 2025 ന്റെ സംഘാടകർ. മാർച്ച് 30 ന് കവെൻട്രിയിലെ എച്ച്.എം.വി എംപയറിൽവച്ച് ഉച്ചമുതൽ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് മേളയുടെ ഭാഗമാകും. മുഖ്യാതിഥിയായി ട്വന്റി ഫോർ ചാനലിന്റെ ശ്രീ രാജ്

സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ് /
സാസി ബോണ്ട് – 2025 നാളെ കവന്‍ട്രിയില്‍; യുക്മ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും; സെലിബ്രിറ്റി ഗെസ്റ്റായി സിനിമ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസ്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേള യുക്മ പ്രസിഡന്റ് അഡ്വ എബി

സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക് /
സാസി ബോണ്ട് – 2025 മാര്‍ച്ച് 30ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
അലക്സ് വര്‍ഗ്ഗീസ് മാതൃ- ശിശു ബന്ധങ്ങളുടെ കാവ്യാത്മകതയെയും ആഴത്തെയും ആഘോഷിക്കുന്ന “സാസി ബോണ്ട് 2025” യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമ്മയെന്ന മനോഹര സങ്കല്‍പ്പത്തെ പുനരന്വേഷിക്കുന്ന, ആധുനിക കാലഘട്ടത്തിലെ മാറുന്ന മാതൃകല്പനകള്‍ക്ക് ഒരു പുതുഭാവവും ആവിഷ്കാരവും നല്കാന് ഏറെ പുതുമകളോടെ അണിയിച്ചൊരുക്കിയിരിക്കുന്ന “സാസി ബോണ്ട് 2025” ഫാഷന്‍ മത്സരങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിയെഴുതുന്നതാണ്. മാര്‍ച്ച് 30 ഞായറാഴ്ച്ച കവന്‍ട്രിയിലെ എച്ച്.എം.വി എംപയറില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ ആരംഭിക്കുന്ന കലാ-സാംസ്കാരിക മേളയില്‍ അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന ചെറുസംഘങ്ങളുടെ സര്‍ഗാത്മക

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് /
നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
കുര്യൻ ജോർജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ

click on malayalam character to switch languages