1 GBP = 108.77
breaking news

ട്രം​പി​നെ​തി​രെ പു​തി​യ കു​റ്റ​പ​ത്ര​ം സമർപ്പിച്ച് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ

ട്രം​പി​നെ​തി​രെ പു​തി​യ കു​റ്റ​പ​ത്ര​ം സമർപ്പിച്ച് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ

ന്യൂ​യോ​ർ​ക്: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ പു​തി​യ കു​രു​ക്കു​മാ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ട്രം​പി​നെ​തി​രെ പു​തി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഔ​ദ്യോ​ഗി​ക പ​ദ​വി​യി​ലി​രു​ന്ന് ചെ​യ്ത കാ​ര്യ​ങ്ങ​ൾ​ക്ക് വി​ശാ​ല നി​യ​മ സം​ര​ക്ഷ​ണ​മു​ണ്ടെ​ന്ന സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ പു​തി​യ കു​റ്റ​പ​ത്രം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം, ​പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ന​വം​ബ​ർ അ​ഞ്ചി​ന് മു​മ്പ് കേ​സ് കോ​ട​തി​യി​ലെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന ആ​രോ​പ​ണം ട്രം​പ് നി​ഷേ​ധി​ച്ചി​രു​ന്നു.

ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ജ​സ്റ്റി​സ് സ്പെ​ഷ​ൽ കോ​ൺ​സ​ൽ ജാ​ക്ക് സ്മി​ത്താ​ണ് പു​തു​ക്കി​യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​മേ​രി​ക്ക​യെ വ​ഞ്ചി​ക്കാ​ൻ ശ്ര​മി​ച്ചു, ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, ഔ​​ദ്യോ​ഗി​ക ന​ട​പ​ടി ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു, അ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന പ്ര​സി​ഡ​ന്റ് എ​ന്ന​തി​നെ​ക്കാ​ൾ രാ​ഷ്ട്രീ​യ നേ​താ​വ് എ​ന്ന നി​ല​യി​ലാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ട്രം​പി​നെ സ​മീ​പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, എ​ല്ലാ കു​റ്റ​ങ്ങ​ളും ട്രം​പ് നി​ഷേ​ധി​ച്ചു. ത​നി​ക്കെ​തി​രാ​യ വേ​ട്ട പു​ന​രാ​രം​ഭി​ക്കാ​നും ഈ ​വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അധികാരത്തിലിരിക്കേ ചെയ്ത കാര്യങ്ങൾക്ക് ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് കഴിഞ്ഞ ജൂലൈയിലാണ് സുപ്രീം കോടതി വിധിച്ചത്. തെര​ഞ്ഞെടുപ്പ് ആസന്നമായിരിക്കേ ട്രംപിന് വലിയ ആശ്വാസമായിരുന്നു ഈ വിധി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more