1 GBP = 106.77
breaking news

സ്കോട്ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി ഓണമാഘോഷം 31 ഓഗസ്റ്റ് ശനിയാഴ്ച്ച ഗ്ലാസ്‌ഗോയിൽ

സ്കോട്ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി ഓണമാഘോഷം 31 ഓഗസ്റ്റ് ശനിയാഴ്ച്ച ഗ്ലാസ്‌ഗോയിൽ

സുനിൽ കെ ബേബി

ഗൃഹാതുരത്വം ഉണർത്തി കഴിഞ്ഞ കാലത്തിൻറെ പ്രതാപങ്ങളെ അയവിറക്കി മാവേലി മന്നനെ വരവേൽക്കുവാൻ സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 31 തീയതി രാവിലെ 10 മണി മുതൽ ഗ്ലാസ്ഗോയിൽ വച്ച് നടത്തപ്പെടുന്നു. ഈ വർഷത്തെ ഓണാഘോഷം യുകെ പാർലമെൻറ് അംഗം ആരാധ്യനായ ശ്രീ മൈക്കൽ ഷാങ്ക്സ് എംപി ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

സ്കോട്ട്‌ലൻഡിലെ പുതിയ തലമുറയ്ക്ക് കേരള സംസ്കാരത്തെയും കലയെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരളത്തിൻറെ തനത് കലാരൂപമായ ഓട്ടം തുള്ളൽ സ്കോട്ട്‌ലന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഓട്ടൻതുള്ളൽ ആചാര്യനും കേരള സംഗീത നാടക സാഹിത്യ അക്കാഡമി അംഗവും, കേരള കലാമണ്ഡലം അവാർഡ് ജേതാവുമായ ശ്രീ മണലൂർ ഗോപിനാഥ് ഓട്ടംതുള്ളൽ അവതരിപ്പിക്കുന്നു.

സ്കോട്ട് ‌ലൻഡിലെ ആരോഗ്യ മേഖലയിൽ മഹത്തായ സേവനം നൽകിയ ഡോക്ടേഴ്സ്നെയും ഈ അവസരത്തിൽ ആദരിക്കുന്നു.

ഓണസദ്യയും, താലപ്പൊലിയും, അത്തപ്പൂവും, തിരുവാതിരയും, ഓണപ്പാട്ടും, ഗാനമേളയും, ഡാൻസും, വള്ളംകളിയും, വടംവലിയും മറ്റ് അനേകം കലാപരിപാടികളുമായി സ്കോട്ലൻഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റി ഓണാഘോഷത്തിലേക്ക് എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു..

സ്കോട്ട്‌ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം ആൾക്കാരാണ് ടിക്കറ്റുകൾ റിസർവ് ചെയ്തിരിക്കുന്നത്. ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി വരുന്നതായി ഓണാഘോഷ കമ്മിറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more