1 GBP = 106.38
breaking news

ജിസിഎസ്ഇ പരീക്ഷയിൽ മികച്ച വിജയവുമായി എക്സിറ്ററിൽ നിന്ന് സ്റ്റീവ് ചാക്കോ തേൻപാറയിൽ

ജിസിഎസ്ഇ പരീക്ഷയിൽ മികച്ച വിജയവുമായി എക്സിറ്ററിൽ നിന്ന് സ്റ്റീവ് ചാക്കോ തേൻപാറയിൽ

എക്സിറ്റർ: ജിസിഎസ്ഇ പരീക്ഷയിൽ മികച്ച വിജയമാണ് മലയാളി വിദ്യാർഥികൾ നേടുന്നത്. ഇന്നലെ പുറത്ത് വന്ന ഫലത്തിൽ എക്സിറ്ററിലെ സ്റ്റീവ് ചാക്കോ തേൻപാറയിൽ നേടിയത് മികച്ച വിജയം. എട്ടു വിഷയങ്ങളിൽ എ സ്റ്റാറുകൾക്ക് സമാനമായ ഗ്രേഡ് 9 നേടിയ സ്റ്റീവ് ഒരു വിഷയത്തിന് ഗ്രേഡ് 8 നേടി.

എക്സിറ്റർ മലയാളി അസോസിയേഷൻ സജീവ പ്രവർത്തകരായ ഷിജുമോൻ ചാക്കോയുടെയും റിൻസി സക്കറിയുടെയും മകനായ സ്റ്റീവ് സെന്റ് പീറ്റേഴ്സ് സിഒഎ സ്‌കൂൾ എക്സിറ്ററിലെ വിദ്യാർത്ഥിയാണ്. എക്സിറ്റർ മലയാളി അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായ സ്റ്റീവ് പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന കുട്ടിയാണ്.

സ്റ്റീവിന്റെ മികച്ച വിജയത്തിൽ യുക്മ ദേശീയ റീജിയണൽ നേതൃത്വവും എക്സിറ്റർ മലയാളി അസോസിയേഷൻ ഭാരവാഹികളും അനുമോദനങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more