1 GBP = 106.82

‘സിനിമാ മേഖലയിൽ സജീവമല്ലാതായിട്ട് നാളുകളായി, സർക്കാരിനെ വിമർശിക്കാനില്ല’: സുരേഷ് ഗോപി

‘സിനിമാ മേഖലയിൽ സജീവമല്ലാതായിട്ട് നാളുകളായി, സർക്കാരിനെ വിമർശിക്കാനില്ല’: സുരേഷ് ഗോപി


ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനകൾ പരിശോധിക്കട്ടെ. സിനിമാ മേഖലയിൽ സജീവമല്ലാതായിട്ട് നാളുകളായി. സർക്കാരിനെ വിമർശിക്കാനില്ല. തുടർനടപടി സർക്കാർ പരിശോധിച്ചു കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷം പുറത്തുവരാതിരിക്കാൻ കാരണം സിനിമയിലെ പവർ ഗ്രൂപ്പാണെന്ന് സംവിധായകൻ വിനയൻ പ്രതികരിച്ചു. പവർഗ്രൂപ്പിൽ പിന്നിൽ സിനിമ സംഘടനയിലെ ഒരു മന്ത്രിയുണ്ടെന്നും സർക്കാർ കോൺക്ലേവ് നടത്തിപ്പിന് മുന്നിൽ നിൽക്കുന്നത് പവർ ഗ്രൂപ്പ് ആണെങ്കിൽ പ്രതിഷേധിക്കുമെന്നും വിനയൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more