1 GBP = 108.86
breaking news

ഗസ്സയിൽ അഭയാർഥി ക്യാമ്പിലെ 30,000 പേ​രെ ഒഴിപ്പിച്ച് ഇസ്രായേൽ

ഗസ്സയിൽ അഭയാർഥി ക്യാമ്പിലെ 30,000 പേ​രെ ഒഴിപ്പിച്ച് ഇസ്രായേൽ

ഗസ്സ: ബുറൈജ്, നുസൈറത്ത് അഭയാർഥി ക്യാമ്പിൽ അഭയം പ്രാപിച്ച വീടും നാടും നഷ്ടമായ 30000ത്തോളം പേരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യത്തിന്റെ ഉത്തരവ്. ഇതിന് പിന്നാലെ മേഖലയിൽ വ്യാപക വ്യോമാക്രമണ പരമ്പര സൈന്യം നടത്തിയതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒഴിപ്പിക്കൽ ഉത്തരവിട്ടതിന് മണിക്കൂറുകൾക്കകം ഇസ്രായേൽ ജെറ്റ് വിമാനങ്ങൾ രണ്ട് ക്യാമ്പുകളിലും ബോംബിട്ടു. നുസൈറത്തിൽ നിരവധി വീടുകൾ കത്തിച്ചതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇവിടെ താമസിച്ചിരുന്നവർ കാൽനടയായി പലായനം ചെയ്യുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. അതിനിടെ, ഗസ്സയിലെ 86 ശതമാനം സ്ഥലങ്ങളിൽനിന്നും ജനങ്ങളെ ഇസ്രായേൽ കുടിയിറക്കിയതായി യു.എൻ.ആർ.ഡബ്ല്യു.എ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. “ഗസ്സയിലെ മിക്കവാറും എല്ലാവരും കുടിയൊഴിപ്പിക്കലിന് ഇരയായിട്ടുണ്ട്. ഒമ്പത് മാസം മുമ്പ് യുദ്ധം ആരംഭിച്ചശേഷം പലരും ശരാശരി മാസത്തിലൊരിക്കൽ പലായനം ചെയ്യാൻ നിർബന്ധിതരായി”- ലസാരിനി എക്‌സിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more