1 GBP = 106.11
breaking news

യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റ് പ്ളസ്സിലും ആനന്ദ് ടി വി യിലും ഇന്ന് (ശനിയാഴ്ച) പുന:സംപ്രേക്ഷണം ചെയ്യുന്നു.

യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റ് പ്ളസ്സിലും ആനന്ദ് ടി വി യിലും ഇന്ന് (ശനിയാഴ്ച) പുന:സംപ്രേക്ഷണം ചെയ്യുന്നു.

അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

നാലാമത് ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുത്ത യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറയുമായി ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ എസ്സ്.ശ്രീകുമാർ നടത്തിയ അഭിമുഖം ഏഷ്യാനെറ്റ് പ്ളസ്സിൽ ഇന്ന് (27/07/2024,ശനി) രാവിലെ 8 നും (ഇന്ത്യൻ സമയം) ആനന്ദ് ടി വി യിൽ ഇന്ന് രാത്രി 7 നും പുന:സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ് മലയാളി ജേർണൽ എന്ന പ്രോഗ്രാമിൽ ഈ അഭിമുഖം കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു.

2024 ജൂൺ 13 മുതൽ 15 വരെ തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന നാലാമത് ലോക കേരള സഭ നടപടികളിൽ ക്രിയാത്മകമായി പങ്കെടുത്ത ഡോ.ബിജു പ്രവാസികൾ പ്രത്യേകിച്ച് യു കെ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളും വിഷമതകളും സഭയുടെയും കേരള ഗവൺമെൻറിൻറെയും ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു. ലോക കേരള സഭാംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവം എന്തായിരുന്നുവെന്ന് ചോദിച്ചറിഞ്ഞതോടൊപ്പം യുക്മയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഭാവി പരിപാടികളെപ്പറ്റിയും ഈ അഭിമുഖത്തിൽ ശ്രീ. എസ്സ് ശ്രീകുമാർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

യുക്മയെ പ്രതിനിധീകരിച്ച് ലോക കേരള സഭയിൽ ക്രിയാത്മകമായി പങ്കെടുക്കുവാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്ക് വെക്കുന്നതോടൊപ്പം യുക്മയുടെ പ്രവർത്തനങ്ങളെപ്പറ്റി യു കെ മലയാളികളോട് സംസാരിക്കുവാനുമുള്ള അവസരമായി ഡോ.ബിജു ഈ അഭിമുഖത്തെ ഉപയോഗപ്പെടുത്തി. ലോക കേരള സഭയുടെ യു കെ – യൂറോപ്പ് മേഖല സമ്മേളനത്തിൻറെ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ചുമതല നിർവ്വഹിച്ചത് ഡോ.ബിജുവായിരുന്നു.

ഡോ.ബിജു പെരിങ്ങത്തറ, ശ്രീ. എസ്സ്.ശ്രീകുമാർ എന്നിവരോടൊപ്പം യുക്മ ജനറൽ കൌൺസിൽ അംഗങ്ങളും പ്രവാസി കേരള കോൺഗ്രസ്സ് എം നേതാക്കളുമായ സി.എ.ജോസഫ്, ഷൈമോൻ തോട്ടുങ്കൽ എന്നിവരും നാലാമത് ലോക കേരള സഭയിൽ പങ്കെടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more