1 GBP = 110.08

“ഞങ്ങളെല്ലാം നിങ്ങൾക്ക് പിന്നിലുണ്ട്”; ഇംഗ്ലണ്ട് ടീമിന് ആശംസയുമായി പ്രധാനമന്ത്രി

“ഞങ്ങളെല്ലാം നിങ്ങൾക്ക് പിന്നിലുണ്ട്”; ഇംഗ്ലണ്ട് ടീമിന് ആശംസയുമായി പ്രധാനമന്ത്രി

“ഞങ്ങൾ എല്ലാവരും നിങ്ങളുടെ പിന്നിലുണ്ട്.”
ഇന്ന് നടക്കുന്ന 2024 യൂറോ ഫൈനലിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇംഗ്ലണ്ട് ടീമിനോട് പറഞ്ഞു. സ്പെയിനിനെതിരായ മത്സരത്തിൽ ത്രീ ലയൺസിനെ ആവേശത്തിലാക്കാൻ ഞായറാഴ്ച ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി, “നിങ്ങൾ ഇതിനകം തന്നെ രാജ്യത്തിന് അഭിമാനമുണ്ടാക്കി” എന്ന് കളിക്കാരോട് പറഞ്ഞു.

മൂന്ന് വർഷം മുമ്പ് ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റിയിൽ തോറ്റതിൻ്റെ ആഘാതം ഇക്കുറി തുടർച്ചയായ രണ്ടാം യൂറോ ഫൈനലിൽ മാറ്റുമെന്നാണ് കാണികൾ പ്രതീക്ഷിക്കുന്നത്. പുരുഷ ടീമിൻ്റെ മൂന്നാമത്തെ പ്രധാന ഫൈനൽ മാത്രമാണിത്, വിദേശ മണ്ണിൽ ആദ്യത്തേതും. ഈ മത്സരം ഗാരെത് സൗത്ത്ഗേറ്റിൻ്റെ ടീമിന് 1966 ലെ ലോകകപ്പ് ഹീറോകളോടൊപ്പം ചേർത്ത് വയ്ക്കാൻ കഴിയുന്ന അവസരമായാണ് ഏവരും വിലയിരുത്തുന്നത്.

ടീമിന് ആശംസകൾ നേർന്ന് നിരവധി പ്രമുഖരാണ് രംഗത്തുള്ളത്. വില്യം രാജകുമാരൻ, മുൻ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവർ യൂറോ കപ്പ് ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം രാജ്യത്തുടനീളമുള്ള ആരാധകരും ടീമിന് ആശംസകൾ നേർന്നു. ഇന്ന് വൈകുന്നേരം യുകെ സമയം എട്ടു മണിക്കാണ് മത്സരം ആരംഭിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more