1 GBP = 110.08

പലിശനിരക്കിൽ കുറവ് വരുമെന്ന് സൂചന; മോർട്ട്ഗേജ് ലെൻഡർമാർ തമ്മിലുള്ള മത്സരം ശക്തമായി

പലിശനിരക്കിൽ കുറവ് വരുമെന്ന് സൂചന; മോർട്ട്ഗേജ് ലെൻഡർമാർ തമ്മിലുള്ള മത്സരം ശക്തമായി

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ പലിശ നിരക്ക് സംബന്ധിച്ച സുപ്രധാന തീരുമാനത്തിന് മുന്നോടിയായി മോർട്ട്ഗേജ് ലെൻഡർമാർ തമ്മിലുള്ള മത്സരവും ശക്തമായി. അടുത്ത ദിവസങ്ങളിൽ പുതിയ ഫിക്സഡ്-റേറ്റ് മോർട്ട്ഗേജുകളുടെ നിരക്കിൽ കുറവ് വരുത്തിക്കൊണ്ടാണ് ലെൻഡർമാരുടെ മത്സരം.

അതേസമയം നിരക്കുകളിൽ കൂടുതൽ വെട്ടിക്കുറവുകൾ വരുമെന്ന് ബ്രോക്കർമാർ പ്രതീക്ഷിക്കുന്നു, എന്നാൽ മോർട്ട്ഗേജ് നിരക്കുകൾ ഒരു ദശാബ്ദമായി വീട്ടുടമകൾ നൽകുന്നതിനേക്കാൾ വളരെ കൂടുതലാണ്.
നാല് വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് കുറയ്ക്കുമെന്ന ബാങ്ക് പ്രവചനത്തോടെ വായ്പ നൽകുന്നവരുടെ ഫണ്ടിംഗ് ചെലവ് കുറയുമെന്ന് സൂചന നൽകി.

നിലവിലെ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 ശതമാനത്തിൽ നിന്ന് ആഗസ്ത് 1ന് പലിശ നിരക്ക് കുറയുമെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു, എന്നിരുന്നാലും ഇക്കാര്യത്തിൽ ഒരു ഉറപ്പ് ഇതുവരെയും ലഭ്യമായിട്ടില്ലെന്നതും വസ്തുതയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more