Tuesday, Jan 21, 2025 08:32 PM
1 GBP = 106.55
breaking news

‘ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുന്ന സർക്കാർ വേട്ടക്കാർക്കൊപ്പമാണ്’; കെ.കെ രമ

‘ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുന്ന സർക്കാർ വേട്ടക്കാർക്കൊപ്പമാണ്’; കെ.കെ രമ

കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന് കെ കെ രമ എം എൽ എ നിയമസഭയിൽ. പൂച്ചാക്കലിൽ പെൺകുട്ടിയെ പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സിപിഐഎമ്മുകാരനാണെന്നും രമ ആരോപിച്ചു. കുസാറ്റിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയത് സിപിഐഎം അനുഭാവി ആയ അധ്യാപകനാണ്. കാലടി കോളജിൽ പെൺകുട്ടികളുടെ ചിത്രം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചത് എസ്എഫ്ഐക്കാരനായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. കെസിഎ കോച്ച് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് കെ കെ രമ നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് അവര്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ സർക്കാർ പൂഴ്ത്തി വെച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. അതിൽ ആരോപണ വിധേയരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം. ഇരക്ക് ഒപ്പമെന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം സർക്കാർ നില്‍ക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

അതേസമയം, പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. 2 പ്രതികൾ അറസ്റ്റിലായി, കാലടി കോളജിലെ പെൺകുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു.

സർക്കിരിന് കുറ്റകൃത്യങ്ങളോട് ഒരൊറ്റ നിലപാടേ ഉള്ളൂവെന്നും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പ്രാദേശിക സിപിഐഎം പ്രതികളെ സംരക്ഷിക്കുന്നില്ല. കെസിഎയില്‍ കുട്ടികളെ പീഡിപ്പിച്ച കോച്ച് ഇപ്പോള്‍ ജയിലിലാണ്. പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പ് കാലത്ത് സൈബർ ആക്രമണത്തിന്റെ ഇര ആണ് താൻ എന്നും വീണ ജോർജ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more