1 GBP = 110.26

അലൈഡ് മോർട്ട്ഗേജ് സർവീസ് ഡയറക്ടർ ബിജോ ടോമിന്റെ മാതാവ് മേരിക്കുട്ടി തോമസ് അന്തരിച്ചു

അലൈഡ് മോർട്ട്ഗേജ് സർവീസ് ഡയറക്ടർ ബിജോ ടോമിന്റെ മാതാവ് മേരിക്കുട്ടി തോമസ് അന്തരിച്ചു

വെള്ളിയാമറ്റം: അലൈഡ് മോർട്ട്ഗേജ് സർവീസ് ഡയറക്ടർ ബിജോ ടോമിന്റെ മാതാവും ചൊവ്വേലിക്കുടിലിൽ സി ജെ തോമസിന്റെ ഭാര്യയുമായ മേരിക്കുട്ടി തോമസ് (റിട്ട . ടീച്ചർ ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ വെള്ളിയാമാറ്റം) അന്തരിച്ചു.

പാലാ പ്രവിത്താനം പുരയിടത്തിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് വെള്ളിയാ മറ്റം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ ബിജോ ടോം, ബിർമിംഗ്ഹാം ( ഡയറക്ടർ അലൈഡ് മോർട്ഗേജ് സർവീസ് ). അനീഷ് ടോം ( ബിർമിംഗ് ഹാം , യു കെ ), അനൂപ് ടോം ( ഓസ്‌ട്രേലിയ ), അരുൺ ടോം (കൊച്ചി ), മരുമക്കൾ യമുന ബിജോ മൈലാടൂർ, ബിന്ദു അനീഷ് പുളിമൂട്ടിൽ ,റോസ്മിൻ അനൂപ് നടുവിലേക്കൂറ്റ്, മരിയെറ്റ് അനൂപ് ആനക്കല്ലുങ്കൽ

ബിജോ ടോമിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, യുക്മ ദേശീയ വക്താവ് അഡ്വ എബി സെബാസ്റ്റ്യൻ, ലയ്സൺ ഓഫീസർ മനോജ് പിള്ള, മറ്റു ദേശീയ ഭാരവാഹികൾ, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more