1 GBP = 106.38

‘കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറികൾ ഇല്ല, പരിശോധിക്കാം, വിദ്യാർത്ഥികളോട് ചോദിക്കാം’; പി.എം ആര്‍ഷോ

‘കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറികൾ ഇല്ല, പരിശോധിക്കാം, വിദ്യാർത്ഥികളോട് ചോദിക്കാം’; പി.എം ആര്‍ഷോ

കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആര്‍ഷോ..ഞങ്ങൾ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു. പരിശോധിക്കാം, വിദ്യാർത്ഥികളോട് ചോദിക്കാം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള മുതർന്ന നേതാക്കൾ വിധേയപ്പെട്ട് പോകരുത്. വസ്തുത മനസ്സിലാക്കണം. ചരിത്രം അറിയില്ല എന്നാണ് പലനേതാക്കളുടെയും വിമർശനം. ഞങ്ങൾ ചരിത്രം പഠിക്കുന്നുമുണ്ട്, പ്രവർത്തകർക്ക് പഠിപ്പിക്കുന്നുമുണ്ട്. വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുന്നു.
എന്നാൽ വലതുപക്ഷത്തിന്റെ അജണ്ടയ്ക്ക് തല വച്ചു കൊടുക്കരുതെന്നും പിഎം ആര്‍ഷോ പ്രതികരിച്ചു.

കൊഴിലാണ്ടിയിലെ എസ്എഫ്ഐ ഏര്യാ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. അതിൽ തർക്കമില്ല.ഗൗരവമായി പരിശോധിക്കും.


ഏരിയ പ്രസിഡന്‍റിന്‍റെ ചെവി ഗുരുദേവ കൊജിലെ അധ്യാപകൻ അടിച്ചു പൊളിക്കുകയായിരുന്നു. കേൾവി നഷ്ടമായി. അതിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. പക്ഷെ പ്രസിഡന്‍റ് അധ്യാപകനോട് തട്ടി കയറുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ നടപടി ന്യായീകരിക്കുന്നില്ല. ഇപ്പോൾ പുറത്ത് വന്ന ദൃശ്യങ്ങൾക്ക് മുമ്പേയുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ കോളജ് തയ്യാറാകണം. എസ്എഫ്ഐ പ്രസിഡന്‍റിനെയാണ് ആദ്യം അധ്യാപകൻ ആക്രമിച്ചതെന്നും ആര്‍ഷോ ആരോപിച്ചു

സിദ്ധാർത്ഥന്‍റെ ആത്മഹത്യുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അനാവശ്യമായി എസ്എഫ്ഐയെ വലിച്ചിഴച്ചു. മൂന്നു പ്രവർത്തകർ പ്രതിയായി. അവരെ പുറത്താക്കിയിരുന്നു.സിബിഐ റിപ്പോർട്ട് വന്നിരുന്നു.അതിലെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് ചർച്ച ചെയ്യാത്തതെന്നും എസ്എഫ്ഐ പി എം അർഷോ ചോദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more