1 GBP = 106.84
breaking news

ഇപ്‌സ്‌വിച്ചിൽ കാണാതായ മലയാളി ഡോക്ടർക്കായുള്ള തിരച്ചിൽ ഊർജ്ജിതം

ഇപ്‌സ്‌വിച്ചിൽ കാണാതായ മലയാളി ഡോക്ടർക്കായുള്ള തിരച്ചിൽ ഊർജ്ജിതം

ഇപ്സ്വിച്ച്: ഞായറാഴ്ച്ച മുതൽ കാണാതായ ഇപ്സ്വിച്ചിൽ താമസിക്കുന്ന മലയാളി ഡോക്ടർ രാമസ്വാമി ജയറാമിനായുള്ള (56) അന്വേഷണം ഊർജ്ജിതം. ജൂൺ 30 ഞായറാഴ്ച പുലർച്ചെ 5.45 ന് വീട്ടിൽ നിന്നിറങ്ങിയ രാമസ്വാമിയെ കാണാതാകുകയായിരുന്നു.

കാണാതാകുമ്പോൾ നീല ജാക്കറ്റും ഇളം നീല ജീൻസുമാണ് ധരിച്ചിരുന്നത്. മെലിഞ്ഞ ശരീരമുള്ള രാമസ്വാമി കണ്ണട ഉപയോഗിക്കുന്നുണ്ട്. രാമസ്വാമിയുടെ തിരോധാനത്തിൽ കുടുംബം ആശങ്കയിലാണ്.

രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോൺ സി1 കാർ ഇപ്സ്വിച്ചിലെ റാവൻസ്‌വുഡ് പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തി. അതേസമയം കൂടുതൽ പ്രദേശത്തേക്ക് പോലീസും കോസ്റ്റ് ഗാർഡും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.

രാമസ്വാമിയെ കാണ്ടെത്തിയാലോ അദ്ദേഹം എവിടെയാണെന്ന് വിവരം ലഭിച്ചലോ, ഇപ്സ്വിച്ച് ലാൻഡ്‌മാർക്ക് ഹൗസിലെ ഡ്യൂട്ടി സർജന്റിനെ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more