1 GBP = 105.48
breaking news

ആൻഡോവർ മലയാളി അസോസിയേഷൻ അംഗം ബൈജു മണവാളന്റെ മാതാവ് നാട്ടിൽ നിര്യാതയായി

ആൻഡോവർ മലയാളി അസോസിയേഷൻ അംഗം ബൈജു മണവാളന്റെ മാതാവ് നാട്ടിൽ നിര്യാതയായി

ആൻഡോവർ: ആൻഡോവർ മലയാളി അസോസിയേഷൻ അംഗം ബൈജു മണവാളന്റെ മാതാവ് ശ്രീമതി കൊച്ചമ്മ മണവാളൻ നാട്ടിൽ നിര്യാതയായി. എൺപത് വയസ്സായിരുന്നു പ്രായം. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് വെള്ളിയാഴ്ച (28 – 06 – 2024) ഉച്ചകഴിഞ്ഞ് 3.00 ന് വീട്ടിൽ ആരംഭിച്ച് ചൗക്ക ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടന്നു. മാതാവിന്റെ നിര്യാണത്തെത്തുടർന്ന് ഇന്ന് വൈകുന്നേരം ബൈജു സ്മിത ദമ്പതികളുടെ ഭവനത്തിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കുന്നുണ്ട്.

ബൈജു മണവാളന്റെ മാതാവിന്റെ നിര്യാണത്തിൽ ആൻഡോവർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനോയ് തോമസ്, സെക്രട്ടറി സാറ ബിനു, യുക്മ പ്രതിനിധികളായ കോശിയാ ജോസ്, എബിൻ ഏലിയാസ്, സുനിൽ ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more