1 GBP = 105.45
breaking news

ക്ലാസ് കഴിഞ്ഞുമടങ്ങവേ വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് സ്കൂൾ അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു

ക്ലാസ് കഴിഞ്ഞുമടങ്ങവേ വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് സ്കൂൾ അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു.ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ് മരിച്ചത്. 53 വയസായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സന്തോഷ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞു വീഴുന്നതു കണ്ടു വിദ്യാര്‍ഥകള്‍ പരിഭ്രാന്തരായി.

ഇതോടെ മറ്റു അധ്യാപകരെത്തി സന്തോഷിനെ ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20 വര്‍ഷമായി ബഷീര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സന്തോഷ് കുമാര്‍. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് ചോറ്റാനിക്കര അമ്പാടിമലയിലുള്ള മണ്ണാത്തിക്കുന്നേല്‍ വസതിയില്‍ നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more