1 GBP = 106.79
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; ഡാർട്ട്ഫോർഡ് എറിത്ത് ലെഷർ സെന്ററിലെ സിന്തറ്റിക് ട്രാക്കിൽ ശനിയാഴ്ച മാർച്ച് പാസ്റ്റോടെ പ്രൗഡോജ്ജലമായ തുടക്കം!

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി; ഡാർട്ട്ഫോർഡ് എറിത്ത് ലെഷർ സെന്ററിലെ സിന്തറ്റിക് ട്രാക്കിൽ ശനിയാഴ്ച മാർച്ച് പാസ്റ്റോടെ പ്രൗഡോജ്ജലമായ തുടക്കം!

ഡാർട്ട്ഫോർഡ്: ഈ വരുന്ന ജൂൺ 22 ശനിയാഴ്ച്ച ഡാർട് ഫോർഡ് എറിത്ത് ലെഷർ സെന്ററിൽ വച്ച് നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ്റീജിയണൽ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റി അറിയിച്ചു. രാവിലെ എട്ടുമണിയോടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. തുടർന്ന് നടക്കുന്ന ഉത്‌ഘാടന ചടങ്ങുകൾക്ക്ശേഷം ഒൻപത് മണിയോടെ മത്സരങ്ങൾക്ക് ആരംഭിക്കും.

നിരവധി കായിക മാമാങ്കങ്ങൾക്ക് വേദിയായിട്ടുള്ള എറിത്ത് സെന്ററിലെ സിന്തറ്റിക് ട്രാക്കിൽ അരങ്ങേറുന്ന സൗത്ത് ഈസ്റ്റ് റീജിയൻ കായിക മേളക്ക് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് റീജിയണിലെ തന്നെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഡാർട്ട്ഫോർഡ് മലയാളീ അസോസിയേഷൻ (DMA) ആണ്.

റീജിയണിൽ നിന്നെത്തുന്ന എല്ലാ കായിക താരങ്ങളും പങ്കെടുക്കുന്ന മാർച്ച്പാസ്റ്റിൽ അണിനിരക്കാനായി മത്സരാര്ഥികളും, അസോസിയേഷൻ മെമ്പർമാരും ഭാരവാഹികളും അവർക്കും പ്രോത്സാഹനം നൽകാനായി കാണികളും രാവിലെ നേരത്തെ തന്നെ ഡാർട് ഫോർഡ് എറിത്ത് സെന്ററിൽ എത്തിച്ചേരുവാനായി സംഘാടക സമിതി അഭ്യർത്ഥിക്കുന്നു.

എറിത്ത് ലെഷർ സെന്ററിലെ വിശാലമായ സ്റ്റേഡിയത്തിൽ കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് കായികമേള കൺവീനർ ജോൺസൺ മാത്യൂസ്, പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട്, സെക്രട്ടറി ജിപ്സൺ തോമസ്, ട്രഷറർ സനോജ് ജോസ് തുടങ്ങിയവർ അറിയിച്ചു.

കായിക മേളയിൽ പങ്കെടുക്കുന്നവരുടെയും കാണികളായെത്തുന്നവരുടെയും സൗകര്യാർത്ഥം രുചികരമായ സൗത്ത് ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ ലഭ്യമായിരിക്കുമെന്ന് സംഘാടക സമിതി അറിയിക്കുന്നു.

ലൈഫ് ലൈൻ മോർഡ്‌ഗേജ് & ഇൻഷുറൻസ് സർവീസ്, ജെ എം പി സോഫ്റ്റ്വെയർ, ടേസ്റ്റ് ഓഫ് സൗത്ത് ഇന്ത്യ തുടങ്ങിയവരാണ് കായികമേളയുടെ സ്‌പോൺസർമാർ.

ജൂൺ 22 ന് കായികമേളയിലേക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങളെയും, അംഗങ്ങളെയും, സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട് , യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ഷാജി തോമസ്, യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അറിയിച്ചു.

കായികമേള നടക്കുന്ന സ്റ്റേഡിയത്തിന്റെ വിലാസം:

Erith Leisure Centre
Avenue Road
Erith
DA8 3A
T

കായികമേളയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

കൺവീനർ: 07737 713451
(ജോൺസൺ മാത്യൂസ്)

ട്രഷറർ: 07772 455767
(സനോജ് ജോസ് )

സെക്രട്ടറി: 07453 288745
(ജിപ്സൺ തോമസ്)

പ്രസിഡന്റ്: 07912 350679
(സുരേന്ദ്രൻ ആരക്കോട്ട്)

ആവേശകരമായ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾക്ക് ശേഷം, കാണികളെ ഉദ്വെഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന, വീറും വാശിയും നിറഞ്ഞ വടം വലി മത്സരം സംഘടിപ്പിക്കപ്പെടുന്നതാണ്.

വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള സെര്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിക്കുന്നതായിരിക്കും. കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന അസ്സോസിയേഷനുകൾക്കുള്ള ട്രോഫികളും വടം വലി മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്കുള്ള സെര്ടിഫിക്കറ്റുകളും എവർ റോളിങ്ങ് ട്രോഫികളും വിജയികകളെ കാത്തിരിക്കുന്നു!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more