1 GBP = 105.75
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള അറ്റ്ലോസ്‌ 2024; ല്യൂട്ടൻ കേരളൈറ്റ്സ് ചാമ്പ്യന്മാർ സൗത്തെൻഡ് മലയാളി അസോസിയേഷൻ രണ്ടാമത് ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ മൂന്നാമത് …

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള അറ്റ്ലോസ്‌ 2024; ല്യൂട്ടൻ കേരളൈറ്റ്സ് ചാമ്പ്യന്മാർ സൗത്തെൻഡ് മലയാളി അസോസിയേഷൻ രണ്ടാമത് ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ മൂന്നാമത് …

സംഘാടന മികവ് കൊണ്ടും ആളുകളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായാ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള അറ്റ്ലൊസ്‌ 2024ലിൽ ല്യൂട്ടൻ കേരളൈറ്റ്സ് ചാമ്പ്യന്മാർ . സൗത്തെൻഡ് മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനവും ബെഡ്ഫോർഡ് മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി …

രാവിലെ വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തിൽ മാർച്ച്പാസ്റ്റോടെ ആരംഭിച്ച കായികമേള റീജിണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റെ അധ്യക്ഷതത്തിൽ യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ ഉത്‌ഘാടനം ചെയ്തു. കോവിഡാനന്തര കാലഘട്ടത്തിൽ കായികമേളയുടെയും കായികാരോഗ്യത്തിന്റെയും ആവശ്യകതയും ഉത്‌ഘാടന പ്രസംഗത്തിൽ അഡ്വ. എബി സെബാസ്റ്റ്യൻ ചൂണ്ടി കാട്ടുകയുണ്ടായി .. അതിനായി ശ്രീ ജെയ്സൺ ചാക്കോച്ചന്റെ നേതൃത്വത്തിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ അനുമോദിക്കുകയും ചെയ്തു.

സ്‌പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാംബരൻ സ്വാഗതവും നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി, ലുക്കാ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ എന്നിവർ ആശംസയും, ജോയിന്റ് സെക്രട്ടറി ബിബിരാജ് കൃതജ്ഞതയും അറിയിച്ചു.

ഉച്ചതിരിഞ്ഞു നടന്ന വാശിയേറിയ വടം വലി മത്സരത്തിൽ ല്യൂട്ടൻ ഒന്നാം സ്ഥാനവും ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ രണ്ടാം സ്ഥാനവും നേടി .. വിജയികൾക്ക് സ്‌പൈസ് ലാൻഡ് നൊർവിച്‌ സ്പോൺസർ ചെയ്ത 101 പൗണ്ടും റോളിങ്ങ് ട്രോഫിയും ലഭിച്ചു …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more