1 GBP = 108.16
breaking news

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ ജൂലൈ 5-7 വരെ; പനക്കലച്ചനും വല്ലൂരാനച്ചനും നേതൃത്വം നൽകും.

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചുള്ള ‘ആന്തരിക സൗഖ്യ ധ്യാനം’ ജൂലൈ 5-7 വരെ; പനക്കലച്ചനും വല്ലൂരാനച്ചനും നേതൃത്വം നൽകും.

അപ്പച്ചൻ കണ്ണഞ്ചിറ

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വെച്ച് താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യിൽ വിൻസൻഷ്യൻ ധ്യാനകേന്ദ്രം തുടങ്ങിയതിന്റെ പാത്താം വാർഷിക നിറവിൽ നടത്തപ്പെടുന്ന ആന്തരിക സൗഖ്യ ധ്യാനം വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരായ ജോർജ്ജ് പനക്കലച്ചനും, അഗസ്റ്റിൻ വല്ലൂരാനച്ചനും, റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും, പ്രമുഖ ധ്യാന ശുശ്രുഷകനായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാവും നയിക്കുക. ജൂലൈ മാസം 5 മുതൽ 7 വരെ നടത്തപ്പെടുന്ന ആന്തരിക സൗഖ്യധ്യാനം, നിത്യേന രാവിലെ ഏഴര മുതൽ വൈകുന്നേരം നാലരവരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

‘അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു’ (സങ്കീർത്തനം147:3)

അറിഞ്ഞും അറിയാതെയും ആന്തരികമായിട്ടുണ്ടായിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും, ചിന്താധാരകളിലേക്ക് ഉണർത്തി, ഉള്ളം തുറന്നു പ്രാർത്ഥിക്കുവാനും, വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രുഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ സസ്നേഹം അഭ്യർത്ഥിക്കുന്നു.
https://www.divineuk.org/residential-retreat-2024/

മനസ്സിൽ തളം കെട്ടിക്കിടക്കുന്ന തിന്മകളുടെ ജീർണ്ണതയിൽ നിന്നും വിശുദ്ധമാക്കപ്പെടുന്നതിനും , വേദനാജനകമായ അനുഭവങ്ങളെ ദൈവ സമക്ഷം സമർപ്പിച്ച് സൗഖ്യപ്പെടുവാനും അനുഗ്രഹാവസരം ഒരുക്കുന്ന ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ പള്ളിച്ചൻകുടിയിൽ എന്നിവർ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം വൈകുന്നേരം എത്തുന്നവർക്കായി താമസസൗകര്യം റാംസ്ഗേറ്റ്
ഡിവൈൻ സെന്ററിൽ ഒരുക്കുന്നതാണ്.

Contact : +447474787890,
Email: [email protected], Website:www.divineuk.org
Venue: Divine Retreat Centre, St. Augustine’s Abbey Ramsgate, Kent, CT11 9PA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more