1 GBP = 106.38

യാക്കോബായ സുറിയാനി സഭ UK ഭദ്രാസന കുടുംബ സംഗമം

യാക്കോബായ സുറിയാനി സഭ UK ഭദ്രാസന കുടുംബ സംഗമം

ഷിബി ചേപ്പനത്ത്

പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ UK ഭദ്രാസനത്തിന്റെ 2024 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ ലെസ്റ്ററിലുള്ള സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 28 ശനി 29 ഞായർ ദിവസങ്ങളിൽ മോർ ബസ്സേലിയോസ് ഹാളിൽ വച്ച് (PRAJAPATI HALL, 21 ULVERSCROFT ROAD, LEICESTER-LE46BY) നടത്തപ്പെടുന്നു.

ഭദ്രാസനത്തിലെ 40ൽ പരം പള്ളികളിൽ നിന്നും ആയിരത്തിൽ പരം യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. നാട്ടിൽ നിന്നും എത്തിച്ചേരുന്ന പ്രബുദ്ധരായ മഹനീയ വ്യക്തികളുടെ കുടുംബ ക്ലാസുകളും, കുഞ്ഞുങ്ങൾക്കും, കൗമാരക്കാർക്കും വേർതിരിച്ച് ബൈബിൾ ക്ലാസുകളും വിവിധ തരത്തിലുള്ള കൾച്ചറൽ പ്രോഗ്രാമുകളും സംഗമത്തിന് മാറ്റു കൂട്ടും.
UK ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വ ത്തിൽ കൂടിയ UK ഭദ്രാസന കൗൺസിൽ യോഗം ആണ് കുടുംബ സംഗമത്തിന്റെ വിശദമായ നടത്തിപ്പിന്റെ കാര്യങ്ങൾ തീരുമാനിച്ച് നടപ്പിലാക്കുന്നത് .

കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന
മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാൾ UK ഭദ്രാസനാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികളും കാലേകൂട്ടി പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് അഭിവന്ദ്യ തിരുമേനി അറിയിക്കുകയും ചെയ്തു.
പരിപാടികളുടെ സുഖകരമായ നടത്തിപ്പിന് ഭദ്രാസന കൗൺസിലിൻറെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more