1 GBP = 106.18

പതിനായിരത്തിലധികം ലീഡ്; അവസാന റൗണ്ടിൽ ശശി തരൂരിന്‍റെ കുതിപ്പ്

പതിനായിരത്തിലധികം ലീഡ്; അവസാന റൗണ്ടിൽ ശശി തരൂരിന്‍റെ കുതിപ്പ്

തലസ്ഥാന മണ്ഡലത്തിൽ അവസാന റൗണ്ടിൽ ശശി തരൂരിന്‍റെ കുതിപ്പ്. 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. ലീഡ് വർധിപ്പിച്ച തരൂ‍ർ ഇപ്പോൾ പതിനായിരത്തിലേറെ വോട്ടിന് മുന്നിലാണ്. നിലവിൽ തരൂർ 13666 വോട്ടിനാണ് മുന്നിട്ടുനിൽക്കുന്നത്.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ഒഴിച്ചാല്‍ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടക്കുന്നത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് മുന്നിലെത്താൻ സാധിച്ചിരുന്നു. എന്നാല്‍, ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ശശി തരൂര്‍ മുന്നിലേക്ക് പോയി. പക്ഷേ, ലീഡ് നില കുത്തനെ ഉയര്‍ത്താൻ ശശി തരൂരിന് ആദ്യഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് രാജീവ് ചന്ദ്രശേഖറിന്‍റെ മുന്നേറ്റമാണ് കണ്ടത്. 23000 വരെ ലീഡ് ഉയര്‍ത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. എന്നാൽ അവസാന റൗണ്ടിലെത്തിയപ്പോൾ തരൂർ കുതിച്ചെത്തി ലീഡ് പിടിച്ചെടുക്കുകയായിരുന്നു.

2014 ൽ നാലാം റൗണ്ട് എണ്ണുമ്പോൾ 10000 മുകളിലായിരുന്നു എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന രാജഗോപാൽ ലീഡ്.എന്നാൽ 11-ാമത്തെ റൗണ്ട് മുതൽ ശശി തരൂര് ലീഡ് നില ഉയർത്തുകയും വിജയിച്ച് കയറുകയുമായിരുന്നു. 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യു.ഡി.എഫ് സ്ഥാനാർഥിയായ ശശി തരൂരിന്റെ വിജയം. 2014 വീണ്ടും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more