1 GBP = 105.75
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് ഡേ അറ്റ്ലോസ് 2024 റെജിസ്ട്രഷനു ആവേശകരമായ തുടക്കം.

യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് ഡേ അറ്റ്ലോസ് 2024 റെജിസ്ട്രഷനു ആവേശകരമായ തുടക്കം.

ബിബിരാജ് രവീന്ദ്രൻ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ സ്പോർട്സ് ഡേ ആൻഡ് ഫാമിലി ഫൺ ഡേ അറ്റ്ലോസ്‌ 2024ല്യൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്‌ലറ്റിക് സെന്ററിൽ വച്ച് നടത്തപ്പെടും. ജൂൺ 8 ശനിയാഴ്ച്ച രാവിലെ പത്തര മണിയോടെയാകും മത്സരങ്ങൾക്ക് തുടക്കമാകുക. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ല്യൂട്ടൻ കേരളൈറ്റ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തപെടുന്ന കായിക മേളയുടെ രജിസ്‌ട്രേഷന് ആവേശകരമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. റീജിയണിലെ ബഹുഭൂരിപക്ഷം അംഗ അസോസിയേഷനുകളും ഇതിനകം തന്നെ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

എൻട്രി ഫീ 5 പൗണ്ട് ആയി നിശ്ച്ചയിച്ചിരിക്കുന്ന കായികമേളയിൽ അസ്സോസിയേഷനുകൾക്കു മാക്സിമം രജിസ്‌ട്രേഷൻ ക്യാപ് ആയി 250പൗണ്ട് എന്ന് പുനർ ക്രമീകരിച്ചിട്ടുണ്ട്.. അതിൻ പ്രകാരം 250 മുടക്കി രജിസ്‌ട്രേഷൻ ചെയ്യുന്ന അസ്സോസിയേഷനുകൾക്കു എത്ര അംഗങ്ങളെ വേണമെങ്കിലും കായികമേളയിൽ പങ്കെടുപ്പിക്കാവുന്നതാണ്. അതിനാൽ എല്ലാ അസോസിയേഷൻകളും അവരുടെ മാക്സിമം അംഗങ്ങളെ കായികമേളയിൽ പങ്കെടുക്കുവാൻ ശ്രദ്ധിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയൻ ഭാരവാഹികൾ അറിയിച്ചു.

കുടുതൽ വീവരങ്ങൾക്ക്:
Jaison Chackochan 07403957439,Bhuvanesh 07862273000,Alocios 07831779621

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more