1 GBP = 107.76
breaking news

ഹേവാർഡ്‌സ് ഹീത്തിൽ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും , വിശുദ്ധ കുർബാനയും ഇന്ന് (01 -06—2024 )

ഹേവാർഡ്‌സ് ഹീത്തിൽ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും , വിശുദ്ധ കുർബാനയും ഇന്ന് (01 -06—2024 )

ജിജോ അരയത്ത്

ഹേവാർഡ്‌സ് ഹീത്ത് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കുർബാനയും, കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും ഇന്ന് ഉച്ചകഴിഞ്ഞു 2.30 മുതൽ നടത്തപ്പെടും. ഉച്ച കഴിഞ്ഞു 2 .30 നു വിശുദ്ധ കുർബാന, വിശുദ്ധ കുർബാനക്ക് റവ .ഫാ ബിനോയ് നിലയാറ്റിങ്കൽ നേതൃത്വം കൊടുക്കും.

ഹേവാർഡ്‌സ് ഹീത്ത് മലയാളീ കമ്മ്യൂണിറ്റിയിൽ നിന്നുള്ള 13 കുട്ടികളാണ് ഇന്ന് ഈശോയെ ആദ്യമായി സ്വീകരിക്കുന്നത്, ആബേൽ ജെയിംസ്, അനെറ്റ്‌ മരിയ സന്തോഷ്, ആൻ മരിയ ജെയ്സൺ, ഓസ്റ്റിൻ ടിറ്റോ, എലിഷിബാ മറിയം ജെയിംസ്, എസ്രാ എലിസബത്ത് ജോബിൻ, ജുവാൻ ജോർജ്ജ് ജെയിംസ്, കെവിൻ മാത്യു ലൂക്കോസ്, മിസ്സാ ആൻ നിഷാന്ത്, നൈസൽ അരുൺ, സാറ ഹരീഷ്, സെയ്ൻ സിബി, സിയാ മരിയ നിഷാന്ത് തുടങ്ങിയ കുട്ടികളാണ് ഇന്ന് ഈശോയേ ആദ്യമായി സ്വീകരിക്കുന്നത്.

പ്രഥമ ദിവ്യ കാരുണ്യ സ്വീകരണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും, ഭക്ഷണവും വിവിൽസ് ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more