- ‘സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ട’, മലപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി
- ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
- ബ്രസീലിൽ കാപ്പി കൃഷിയിൽ വൻ പ്രതിസന്ധി; ആഗോള കമ്പോളത്തിൽ കാപ്പി 'പൊള്ളും'
- യാത്രക്കാരുടെ ഹാൻഡ്ബാഗ് ഭാരം ഉയർത്തി എയർ അറേബ്യ
- ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ജഴ്സിയില്‍ ‘പാകിസ്താന്’ എന്ന് ഇല്ല; ബിസിസിഐ നടപടി വിവാദമാക്കി പാകിസ്താന്
- ‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി KSU
- തുർക്കിയയിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ തീപിടിത്തം; 66 മരണം, 51 പേർക്ക് പരിക്ക്
“യുക്മ കേരളപൂരം വള്ളംകളി – 2024″ടീം രജിസ്ട്രേഷന് തുടക്കമായി…..വനിതകള്‍ക്ക് പ്രദര്‍ശന മത്സരം
- May 24, 2024
അലക്സ് വര്‍ഗ്ഗീസ്
(യുക്മ നാഷണല്‍ പി.ആര്.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
യുക്മ (യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2024″നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (24/05/2024) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 15 ശനിയാഴ്ച്ച ആയിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. ഡോ.ബിജു പെരിങ്ങത്തറയുടെയും കുര്യന് ജോര്‍ജ്ജിന്റെയും നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി “യുക്മ കേരളപൂരം – 2024” വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍” എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018” എന്ന പേരില്‍ ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി. 2019ല്‍ മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്‍ത്തി. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ൽ നടത്തിയ വള്ളംകളിയില്‍ വീണ്ടും ജേതാക്കളായി ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു. 2023 ലെ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്മാരായി. ഇത്തവണ പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 27 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പിന്നീട് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.
“കേരളാ പൂരം 2024″നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ജയകുമാര്‍ നായര്‍,
വർഗീസ് ഡാനിയേൽ, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിങ്ങിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്കുന്നു;
ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകൾ, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്.
ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും. മറ്റ് 3 പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ എസ് എം എ ബോട്ട്ക്ലബ്ബ് സാല്‍ഫോര്‍ഡ് മത്സരിക്കാനിറങ്ങിയത് പുളിങ്കുന്ന് എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്സി സൈസും നല്‍കേണ്ടതാണ്. പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങള്‍ക്ക് വീതം ജഴ്സി നല്‍കുന്നത് പരിപാടിയ്ക്ക് വര്‍ണ്ണപ്പകിട്ടേകും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്‍കേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൌണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. ടീമിന് സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്. ഇത് നിബന്ധനകള്‍ക്ക് വിധേയമാണ്.
ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക് ഫീസിനത്തില്‍ ഇളവുകളുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും ജൂണ്‍ 15നുള്ളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.
ടീം രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്:-
ജയകുമാര്‍ നായര്‍ – 07403 223066
വർഗീസ് ഡാനിയേൽ – 07882712049
ജേക്കബ് കോയിപ്പള്ളി – 07402 935193
“യുക്മ – കേരളാ പൂരം 2024”: കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്) : 07904785565, കുര്യന് ജോര്‍ജ് ( ജനറല്‍ സെക്രട്ടറി) : 07877348602, എബി സെബാസ്റ്റ്യന്‍ – 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
‘സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ട’, മലപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂട...
മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ചരക്ക് ലോറിയെ പിന്തുടർന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇരു...Latest Newsഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സർവീസ് സംഘടനളും സിപിഐയുടെ സർ...Latest Newsബ്രസീലിൽ കാപ്പി കൃഷിയിൽ വൻ പ്രതിസന്ധി; ആഗോള കമ്പോളത്തിൽ കാപ്പി 'പൊള്ളും'
സാവോ പോളോ: ബ്രസീലിലെ കാപ്പിക്കുരു കർഷകർ കടുത്ത പ്രതിസന്ധിയിലായതോടെ ആഗോളതലത്തിൽ കാപ്പിവിലയിൽ വർദ്ധനവ...Latest Newsയാത്രക്കാരുടെ ഹാൻഡ്ബാഗ് ഭാരം ഉയർത്തി എയർ അറേബ്യ
ദുബായ്: യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി എയർ അറേബ്യ. വിമാന യാത്രികർക്ക് കൈയിൽ കരുതാവുന്ന ഹാൻ...Latest Newsചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ജഴ്സിയില്‍ ‘പാകിസ്താന്’ എന്ന് ഇല്ല; ബിസിസിഐ നടപടി വിവാദമാ...
വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ‘പാകിസ്ഥാന്’ എന്ന പേ...Latest News‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി KS...
പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്...Latest Newsലണ്ടൻ റീജണൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച്ച,വെംബ്ലിയിൽ; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റർ ആൻ മരിയായും നയിക്ക...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ ...Spiritualതുർക്കിയയിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ തീപിടിത്തം; 66 മരണം, 51 പേർക്ക് പരിക്ക്
അങ്കാറ: തുർക്കിയയിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ താമസകേന്ദ്രത്തിലുണ്ടായ തീപി...World
Post Your Comments Here ( Click here for malayalam )
Latest Updates
- ‘സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ട’, മലപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ചരക്ക് ലോറിയെ പിന്തുടർന്നാണ് സ്പിരിറ്റ് പിടികൂടിയത്. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. തമിഴ്നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയിലാണ് സ്പിരിറ്റ് പിടികൂടിയത്. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത് നടത്തിയത്. കർണാടകയിൽ നിന്നാണ് സ്പിരിറ്റ് ലോറി എത്തിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
- ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സർവീസ് സംഘടനളും സിപിഐയുടെ സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.ഐ സർവീസ് സംഘടന ജോയിൻറ് കൗൺസിലും യു.ഡി.എഫ് അനുകൂല സർവീസ് സംഘടനയായ സെറ്റോയുമാണ് ഒരേ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ഡി.എ കുടിശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പ്രതിപക്ഷ സംഘടനകളും സി.പി.ഐയുടെ ജോയിൻറ് കൌൺസിലും നടത്തുന്ന പണിമുടക്കിനെ നേരിടാൻ
- ബ്രസീലിൽ കാപ്പി കൃഷിയിൽ വൻ പ്രതിസന്ധി; ആഗോള കമ്പോളത്തിൽ കാപ്പി ‘പൊള്ളും’ സാവോ പോളോ: ബ്രസീലിലെ കാപ്പിക്കുരു കർഷകർ കടുത്ത പ്രതിസന്ധിയിലായതോടെ ആഗോളതലത്തിൽ കാപ്പിവിലയിൽ വർദ്ധനവ്. കടുത്ത വരൾച്ചയും വേനലും മൂലമുണ്ടായ കൃഷിനാശമാണ് കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ധാരാളം കാപ്പികർഷകരുള്ള ഡിവിനോലാൻഡിയ പ്രദേശത്താണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇവിടുത്തെ വിളകളെല്ലാം കടുത്ത വരൾച്ച മൂലവും വേനൽ മൂലവും ഉണങ്ങി വരണ്ടിരിക്കുകയാണ്. ഈ മേഖലയിൽ നിരവധി കർഷകരാണ് കാപ്പി കൃഷി ചെയ്യുന്നത്. വിളകൾ നശിച്ചതോടെ എന്ത് ചെയ്യണമെന്ന ആശങ്കയും ഇവർക്കിടയിൽ നിലനിൽക്കുന്നുണ്ട്. കാകോന്റെ എന്ന പ്രദേശത്തും സമാനമാണ് സ്ഥിതി. പല കർഷകർക്കും തിരിച്ചുവരാൻ
- യാത്രക്കാരുടെ ഹാൻഡ്ബാഗ് ഭാരം ഉയർത്തി എയർ അറേബ്യ ദുബായ്: യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി എയർ അറേബ്യ. വിമാന യാത്രികർക്ക് കൈയിൽ കരുതാവുന്ന ഹാൻഡ് ബാഗിൻ്റെ ഭാര പരിധി ഉയർത്തിയിരിക്കുകയാണ് എയർ അറേബ്യ. ഇനി മുതൽ 10 കിലോ ഭാരം വരെ യാത്രക്കാർക്ക് കൈയിൽ കരുതാനാകും. മുൻപ് എയർ അറേബ്യയിലെ യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന ഭാരം 7 കിലോ വരെയായിരുന്നു. ഈ ഭാര അളവിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഹാൻഡ് ബാഗിന് പുറമെ ഒരു പേഴ്സണൽ ബാഗ് കൂടി കൈയിൽ കരുതാമെന്നും എയർ അറേബ്യ അറിയിച്ചിട്ടുണ്ട്
- ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം ജഴ്സിയില്‍ ‘പാകിസ്താന്’ എന്ന് ഇല്ല; ബിസിസിഐ നടപടി വിവാദമാക്കി പാകിസ്താന് വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ‘പാകിസ്ഥാന്’ എന്ന പേര് അച്ചടിക്കാന്‍ അനുമതി നിഷേധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡി(ബിസിസിഐ) ന്റെ നടപടി വിവാദത്തില്‍. പാക്കിസ്ഥാനിലും ദുബായിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പാകിസ്താനില്‍ കളിക്കാന്‍ കഴിയില്ലെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് എല്ലാ മത്സരങ്ങളും ദുബായില്‍ നടത്താന്‍ നേരത്തെ ഐസിസി തീരുമാനിച്ചിരുന്നു. എന്നാല്‍ പോലും ടൂര്‍ണമെന്റിന് ഔദ്യോഗികമായി ആതിഥ്യമരുളുന്ന രാജ്യം പാകിസ്ഥാന് ആണ്. അതിനാല്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ഓരോ ടീമിന്റെ ജഴ്സിയില്‍ ആതിഥേയ രാജ്യത്തിന്റെ പേര് കൂടി
click on malayalam character to switch languages