1 GBP = 106.63
breaking news

തുർക്കിയയിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ തീപിടിത്തം; 66 മരണം, 51 പേ​ർ​ക്ക് പ​രി​ക്ക്

തുർക്കിയയിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ തീപിടിത്തം; 66 മരണം, 51 പേ​ർ​ക്ക് പ​രി​ക്ക്

അ​ങ്കാ​റ: തു​ർ​ക്കി​യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 66 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 51 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​സ്തം​ബൂ​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ കൊ​റോ​ഗ്ലു പ​ർ​വ​ത​നി​ര​ക​ളി​ലെ പ്ര​ശ​സ്ത​മാ​യ കാ​ർ​ത്താ​ൽ​കാ​യ സ്കീ ​റി​സോ​ർ​ട്ടി​ലെ ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​രാ​ണ്.

234 അ​തി​ഥി​ക​ളാ​ണ് അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തീ ​ആ​ളി​പ്പ​ട​രു​മ്പോ​ൾ താ​ൻ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി​യെ​ന്നും തു​ട​ർ​ന്ന് 20 അ​തി​ഥി​ക​ളെ പു​റ​ത്തു​ക​ട​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്നും ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 30 ഫ​യ​ർ ട്ര​ക്കു​ക​ളും 28 ആം​ബു​ല​ൻ​സു​ക​ളും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ച​താ​യി ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.

ഹോ​ട്ട​ലി​ലെ റ​സ്റ്റാ​റ​ന്‍റി​ൽ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ച 3.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 161 മു​റി​ക​ളു​ള്ള ഹോ​ട്ട​ൽ മ​ല​ഞ്ചെ​രു​വി​ന​ടു​ത്താ​യ​ത് തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്തി​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more