1 GBP = 106.63
breaking news

യുക്മ വാർഷിക പൊതുയോഗം മെയ് 18ന് ശനിയാഴ്ച്ച വാൽസാളിൽ…

യുക്മ വാർഷിക പൊതുയോഗം മെയ് 18ന് ശനിയാഴ്ച്ച വാൽസാളിൽ…

അലക്സ് വർഗ്ഗീസ്, നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ

യുക്‌മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി വാർഷിക പൊതുയോഗം 2024 മെയ് 18 ശനിയാഴ്ച വാൽസാളിലെ റോയൽ ഹോട്ടലിൽ വെച്ച് ചേരുന്നതാണ്.

യുക്‌മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി കുര്യൻ ജോർജ്ജ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഡിക്സ് ജോർജ്ജ് വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കുന്നതുമാണ്.

യുക്‌മ ദേശീയ സമിതി കഴിഞ്ഞ വർഷം നടത്തിയ പ്രധാന പരിപാടികളുടെ ചുമതല ഉണ്ടായിരുന്നവർക്ക് പോയ വർഷത്തെ പ്രവർത്തനങ്ങളെ വിശകലനം ചെയ്ത് സംസാരിക്കുന്നതിനും വരും വർഷത്തെ പരിപാടികളുടെ നടത്തിപ്പിനെ സംബന്ധിച്ച്‌ വിശദീകരിക്കുന്നതിനും അവസരമുണ്ടായിരിക്കുന്നതുമാണ്.

ഓരോ റീജിയന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണൽ പ്രസിഡൻറ്/ സെക്രട്ടറിക്ക് ഇവർക്ക് അവസരം ലഭിക്കുന്നതാണ്.

തുടർന്ന് ചോദ്യോത്തര വേളയും യോഗാദ്ധ്യക്ഷൻ അനുവദിക്കുന്ന വിഷയങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കുന്നതുമാണ്.

രാവിലെ 9 മണിക്ക്‌ യുക്‌മ ദേശീയ നിർവ്വാഹക സമിതി യോഗം നടക്കുന്നതും തുടർന്ന്‌ യുക്മ ജനറൽ ബോഡി യോഗം ഉച്ചക്ക്‌ 1 മണിക്ക് ആയിരിക്കും ആരംഭിക്കുന്നത്.

പ്രത്യേക ശ്രദ്ധക്ക്:-
2022 ഏപ്രിൽ മാസം പ്രസിദ്ധീകരിച്ച യുക്‌മ പ്രതിനിധി ലിസ്റ്റിൽ പേരുള്ള അംഗ അസോസിയേഷനിൽ നിന്നുള്ളവർക്കായിരിക്കും വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കുക.

യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ ആവശ്യമെങ്കിൽ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതാണ്.

എല്ലാ യുക്‌മ പ്രതിനിധികളും വാർഷിക പൊതുയോഗത്തിൽ പങ്കെടുത്ത്, യുക്മയെ കൂടുതൽ ഊർജ്ജസ്വലമാക്കുവാനുള്ള ദേശീയ സമിതിയുടെ പരിശ്രമങ്ങൾക്ക് ആത്മാർത്ഥമായ പിന്തുണയും സഹകരണവും നൽകണമെന്ന് യുക്‌മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അഭ്യർത്ഥിച്ചു.

യോഗം നടക്കുന്ന വേദിയുടെ വിലാസം :-

The Royal Hotel,
Ablewell Street,
Walsall,
WS1 2EL.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more