1 GBP = 107.19
breaking news

ജീവൻ ട്രസ്റ്റിന് പുതുജീവൻ പകർന്ന് ആനുവൽ ജനറൽ ബോഡി സമാപിച്ചു. ചെയർപേഴ്സൺ ആയി സിബി തോമസ് സ്ഥാനമേറ്റു.

ജീവൻ ട്രസ്റ്റിന് പുതുജീവൻ പകർന്ന് ആനുവൽ ജനറൽ ബോഡി സമാപിച്ചു. ചെയർപേഴ്സൺ ആയി സിബി തോമസ് സ്ഥാനമേറ്റു.

യുകെ മലയാളികൾക്കിടയിൽ അനുദിനം വർദ്ധിച്ചുവരുന്ന ഡൊമസ്റ്റിക് വയലൻസിനെ കുറിച്ച് അവബോധം നൽകുന്നതിനായി യുകെയുടെ വിവിധ കോണുകളിൽ ആരോഗ്യ – സാമൂഹിക – പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരുപറ്റം സന്നദ്ധ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ഒരു നോൺ പ്രോഫിറ്റബിൾ ചാരിറ്റി പ്രസ്ഥാനമാണ് ജീവൻ ട്രസ്ററ്.

2023 ഏപ്രിൽ മാസം 22ന് കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻറെ ആതിഥേയത്വത്തിൽ ഉത്ഘാടനം ചെയ്യപ്പെട്ട ജീവൻ ട്രസ്റ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആനുവൽ ജനറൽ ബോഡി ഏപ്രിൽ മാസം 19, 20 തീയതികളിൽ ബെർമിംഗാമിലുള്ള ഹേമിൽസ് ഗസ്റ്റ് ഹൗസിൽ വച്ച് നടന്നു. 19ന് വൈകുന്നേരം 3 മണിയോടുകൂടി എത്തിച്ചേർന്ന പ്രതിനിധികൾക്ക് ഹാർദ്ധവമായ സ്വാഗതമരുളി. യുകെയുടെ വിവിധ കോണുകളിൽ നിന്നും ജീവൻ ട്രസ്റ്റിൻറെ പേരിൽ നടന്ന അപൂർവ സംഗമം ഈ സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിൻറെ പ്രധാന നാഴികകല്ലായിരുന്നു.

ഇരുപതാം തീയതി രാവിലെ 10 മണിക്ക് ചേർന്ന ആനുവൽ ജനറൽ ബോഡി യോഗത്തിൽ ജീവൻ ട്രസ്റ്റെന്ന ആശയം യുകെ മലയാളികൾക്ക് സമ്മാനിച്ച ട്രസ്റ്റി ചെയർമാൻ ബഹു. സിബി തോമസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജീവൻ ട്രസ്റ്റിൻറെ സെക്രട്ടറി ബഹു. ഡോക്ടർ സോജി അലക്സ് തച്ചങ്കരി അവതരിപ്പിച്ചു.

നാളിതുവരെയുള്ള അക്കൗണ്ട്സ് ട്രഷറർ ബഹു. ആൻ്റണി എബ്രഹാം അവതരിപ്പിച്ചു. വർദ്ധിച്ചുവരുന്ന കുടിയേറ്റത്തിൻറെ ഭാഗമായി സമീപ കാലത്തായി യുകെയിൽ എത്തിയിട്ടുള്ള മലയാളി സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ യോഗത്തിൽ ചൂണ്ടി കാണിക്കപ്പെട്ടു. ഇതിൻറെ പശ്ചാത്തലത്തിൽ യുകെയിൽ എത്തിയിട്ടുള്ള മലയാളികൾക്ക് സഹായകരമാവുന്നതുമായ വളരെയധികം കാര്യങ്ങൾ ചർച്ചയിൽ വന്നു. ജീവൻ ട്രസ്റ്റിൻറെ തുടക്കത്തിൽ ഡൊമസ്റ്റിക് വയലൻസ് എന്ന വിഷയവുമായി ജീവൻ ട്രസ്റ്റിനെ ആശ്രയിച്ചി രുന്നവർ ഇന്ന് അവരുടെ ദൈനംദിന ജീവതത്തിൽ യുകെയിൽ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികൾക്കും വേണ്ടി ജീവൻ ട്രസ്റ്റിനെ സമീപിക്കുന്നു. ഉദാഹരണമായി പ്രധാന തൊഴിൽ മേഖല കളായ NHS ഹോസ്പിറ്റലുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവയിൽ ഉണ്ടാകുന്ന തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, പ്രൈവറ്റ് തൊഴിൽ മേഖലയിലുള്ള തൊഴിൽ ചൂഷണങ്ങൾ, ഡിസ്ക്രിമിനേഷൻസ്, റേസിസം തുടങ്ങിയ കാര്യങ്ങളിൽ ഇടപെടേണ്ടതുണ്ട് എന്ന വാസ്തവം തിരിച്ചറിയുന്നതായി ചെയർമാൻ ശ്രീ. സിബി തോമസ് പ്രസ്ഥാപിച്ചു. ആയതിനാൽ വിവിധ മേഖലയിലേക്ക് ജീവൻ ട്രസ്ററ് ശ്രദ്ധ ചെലുത്തേണ്ടതിൻറെ ആവശ്യകതയും ചൂണ്ടിക്കാട്ടി. അതിൽ പ്രധാനമായും യുകെയിലെ നിയമസംഹിതകളെ കുറിച്ചുള്ള അറിവില്ലായ്മയും, ഈ രാജ്യത്തുനിന്നും നമുക്ക് ലഭ്യമാവുന്ന സംവിധാനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ള തിരിച്ചറിവില്ലായ്മയും ഉൾപ്പെടുന്നു. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഊന്നൽ നൽകി മുന്നോട്ടുപോകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് യോഗം തീരുമാനിച്ചു.

പ്രധാനമായും ഈ ജനറൽ ബോഡിയിൽ പങ്കെടുത്ത സിബി തോമസ് അഡൾട് സോഷ്യൽ വർക്കർ സണ്ടർലൻഡ്, ഡോക്ടർ സോജി അലക്സ് തച്ചങ്കേരി ജനറൽ പ്രാക്റ്റീഷനർ, ലീഡ്സ്, ശ്രീ. എബ്രഹാം ലൂക്കോസ് പ്രസിഡൻറ്, കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻ, കേംബ്രിഡ്ജ്, ശ്രീ. അലക്സ് തോട്ടുവായിൽ, അഡൾട് സോഷ്യൽ വർക്ക് ടീം മാനേജർ, ബോൺമൊത്ത്, ശ്രീ. ആൻറണി എബ്രഹാം, ബാർക്ലയ്സ് ബാങ്ക് മാനേജർ, ശ്രീ. സ്റ്റാനി ദേവസ്യാ പോസ്റ്റൽ ഡിപ്പാർട്മെൻറ് ബ്രിസ്റ്റോൾ, ഡോക്ടർ അജിമോൾ പ്രദീപ് ബി.ഇ.എം. നഴ്സ്, കെൻറ്, ഡോക്ടർ മാത്യു ജോസഫ് കൺസൾറ്റൻറ് സൈക്യാർട്ടിസ്ററ്, ഡെർബി., ശ്രീമതി സൂസൻ ഫിലിപ്പ് സോഷ്യൽ വർക്കർ ലെച്ചറർ, നോർത്താംപ്ടൺ., ശ്രീമതി ബിജി ജോസ് ജി.പി. നേഴ്സ് ബെൽഫാസ്റ്റ്, ഡോക്ടർ വിമല അലക്സ് ഡെന്റൽ പ്രാക്റ്റീഷനർ, ലീഡ്സ്, ശ്രീ. ജിജിമോൻ സൈമൺ വരിക്കാശേരി ബിർമിങ്ഹാം, ശ്രീ അഡ്വ. ഫ്രാൻസിസ് സോളിസിറ്റർ ലണ്ടൻ എന്നിവർ ഈ എ.ജി.എമ്മിൽ പങ്കെടുത്തു.. ഈ പ്രസ്ഥാനത്തോട് സ്നേഹം കാണിക്കുകയും ഞങ്ങളോടൊപ്പം അൽപ്പ സമയം ചെലവൊഴിക്കാനെത്തിച്ചേരുകയും ചെയ്ത ഡോക്ടർ ജോൺ മാത്യൂസ് (ബോസ്) ഹണ്ടിങ്ങ്ടൺ, ഡോക്ടർ ഷൈലേഷ് എന്നിവർക്കും നന്ദി അർപ്പിക്കുന്നു. വരും വർഷത്തെ സുഗമമായ നടത്തിപ്പിനുവേണ്ടി 11 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

ചെയർ പേഴ്സൺ : ശ്രീ. സിബി തോമസ്
വൈസ് ചെയർ പേഴ്സൺ : ശ്രീമതി മനീഷാ ജോസഫ്
സെക്രട്ടറി : ഡോക്ടർ സോജി അലക്സ്
ജോയിൻറ് സെക്രട്ടറി : ഡോക്ടർ അജിമോൾ പ്രദീപ്
ട്രഷറർ : ശ്രീ ആൻറണി എബ്രഹാം
ജോയിന്റ് ട്രഷറർ : ശ്രീമതി സൂസൻ ഫിലിപ്പ്
മാനേജ്മെൻറ് കമ്മിറ്റി :
ശ്രീ. എബ്രഹാം ലൂക്കോസ്
ശ്രീ. ടോമി സെബാസ്റ്റ്യൻ
ശ്രീ. അലക്സ് തോട്ടുവയിൽ
ശ്രീ. ഡോക്ടർ മാത്യു ജോസഫ്
ശ്രീമതി ബിജി ജോസ്

കൂടാതെ ചില പ്രത്യേക സാഹചര്യത്തിൽ ഈ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന ശ്രീ. ടോമി സെബാസ്ട്യൻ മാനേജർ സോഷ്യൽ വർക്ക്, ശ്രീമതി മനീഷാ ജോസഫ് വാർഡ് സിസ്റ്റർ പീറ്റർ ബറോ ഹോസ്പിറ്റൽ, സോമിനി മാത്യു ചിൽഡ്രൻ സോഷ്യൽ കെയർ, ഡോക്ടർ സിസിലിയ മാത്യു, ശ്രീ. ബിജു ആൻറണി സർവീസ് മാനേജർ പി.സി.എൻ. മെൻടെൽ ഹെൽത്ത്, ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ സൈക്യാർട്ടിസ്ററ്, ശ്രീമതി പ്രിയ ഡേവിഡ് ചിൽഡ്രൻസ് സർവീസ് ഇമ്പ്രൂവ്മെൻറ് ലീഡ്, ഡോക്ടർ മഞ്ജു പള്ളം, ശ്രീ. മനോജ് ബിസിനസ് മാനേജ്മെൻറ്സ്കാ, ലിംകോൺ ഷെയർ ൻതോർപ്, ശ്രീ ഷാജി കൊറ്റനാട്ട്, സിബി സെബാസ്റ്റ്യൻ അപ്രൂവ്ഡ് മെന്റൽ ഹെൽത്ത് പ്രൊഫെഷണൽ (AMPH), ശ്രീ. സോജൻ ജോസഫ് സർവീസ് മാനേജർ മെന്റൽ ഹെൽത്ത്, ശ്രീ. സോണി ആൻറണി സോഷ്യൽ വർക്കർ ന്യൂപോർട്ട്, എന്നിവരും ജീവൻ ട്രസ്റിന്റെ സജീവ പ്രവർത്തകരാണ്.

വരും ദിവസങ്ങളിൽ ജീവൻ ട്രസ്ററ് യുകെയുടെ നിയമ പരിധിയിൽ നിന്ന് പ്രവർത്തിക്കുന്നതിനും, മലയാളികളുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ട എല്ലാ നിയമ വശങ്ങളും തേടുന്നതിനും ഭാരവാഹികളെ ചുമതലപ്പെടുത്തി. കൂടാതെ ചാരിറ്റി രജിസ്ട്രേഷന് വേണ്ട തുക സമാഹരിച്ചു എത്രയും വേഗം രജിസ്ട്രേഷൺ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചു. തുടർന്ന് മലയാളി ഫാമിലിക്കുവേണ്ട പരിശീലനവും, ബോധവത്കരണവും, നിയമ ബോധനവും തുടങ്ങി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകാൻ ശ്രീ. ടോമി സെബാസ്ത്യനെ ചുമതലപ്പെടുത്തി. ജീവൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി അസ്സോസിയേറ്റ് മെമ്പേർസിനെ ചേർക്കുന്നതിനും തീരുമാനിച്ചു. ജീവൻ ട്രസ്റ്റിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് AGM സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more