1 GBP = 105.83
breaking news

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (BMA) പുതിയ ഭാരവാഹികൾടോം തോമസ് വീണ്ടും പ്രസിഡൻറ്….. എൽദോ ജോർജ് ജനറൽ സെക്രട്ടറി

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (BMA) പുതിയ ഭാരവാഹികൾടോം തോമസ് വീണ്ടും പ്രസിഡൻറ്….. എൽദോ ജോർജ് ജനറൽ സെക്രട്ടറി

ബ്രാഡ്‌ഫോർഡ്‌:- യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബ്രാഡ്‌ഫോർഡ് മലയാളി അസോസിയേഷൻ (B M A)യുടെ പ്രസിഡൻ്റ് ആയി യുക്മ മുൻ ദേശീയ നിർവഹസമതിയഗംവും യുക്മ യോർക് ഷെയർ
& ഹംബർ റീജിയൻ പ്രസിഡന്റുമായിരുന്ന ടോം തോമസിനെ വീണ്ടും തിരഞ്ഞെടുത്തു.
എൽദോ ജോർജിനെ ജനറൽ സെക്രട്ടറിയായും ജിസ്മോൻ ജോണിനെ ട്രഷററായും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡൻ്റായി അനൂപാ ലൂക്കാസിനെയും ജോയിന്റ് സെക്രട്ടറിയായി തുഷാര ജോഷിയെയും എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായി അജാസ് ജമാൽ, ലിൻസ് ഡേവിസ്, ഷിബു ജോർജ്, സിൻന്റോ വർഗീസ്, ഷിഹാസ്‌ സലിം, വിമൽ ജോയി എന്നിവരെയും ഏപ്രിൽ 13 നാം തിയതി നടന്ന ഈസ്റ്റർ – വിഷു – ഈദ് പ്രോഗ്രാമിൽ വച്ച് തിരഞ്ഞെടുത്തു.

അടുത്ത രണ്ട് വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. തുടർന്ന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. B M A യിലെ എല്ലാ അംഗങ്ങൾക്കും പുതിയ നേതൃത്വം നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more