1 GBP = 105.49
breaking news

‘വെണ്ണപ്പാളി’ പരാമർശം; പി ജയരാജനെതിരെ പരാതി നൽകുമെന്ന് കെ.കെ രമ

‘വെണ്ണപ്പാളി’ പരാമർശം; പി ജയരാജനെതിരെ പരാതി നൽകുമെന്ന് കെ.കെ രമ


പി ജയരാജന്റെ ‘വെണ്ണപ്പാളി’ പരാമർശത്തിനെതിരെ പരാതി നൽകാനൊരുങ്ങി യുഡിഎഫ്. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് കെ.കെ രമ അറിയിച്ചു.

ഏപ്രിൽ 6ന് പി ജയരാജൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേസിനാധാരം. വെണ്ണപ്പാളി വനിതകൾ എന്നാണ് ജയരാജൻ യുഡിഎഫ് വനിതാ പ്രവർത്തകരെ വിശേഷിപ്പിച്ചത്.

‘വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ‘വെണ്ണപ്പാളി’ വനിതകളുടെ മുദ്രാവാക്യം കേട്ടില്ലേ…കെ.കെ ശൈലജ ടീച്ചറുടെ പിന്നിൽ അണിനിരന്ന തൊഴിലുറപ്പ് തൊഴിലാളികല്ല മറിച്ച് സമ്പന്ന സ്ത്രീകളാണ് ഷാഫിയുടെ പിന്നിൽ അണിനിരന്നത് എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് നാമനിർദേശ പത്രിക സമർപ്പണം പോലും.പാലക്കാട് നിന്ന് വടകരയിൽ എത്തിയത് മുതൽ വെണ്ണപ്പാളികളുടെ സ്വീകരണമേറ്റ് മയങ്ങി സാധാരണ തൊഴിലാളികളെ അധിക്ഷേപിക്കുന്ന നിലയിലേക്ക് യുഡിഎഫ് സ്ഥാനാർഥി അധപ്പധിച്ചിരിക്കുന്നു.ഈ അഹന്തക്കെതിരെ വടകര മണ്ഡലത്തിലെ സാധാരണക്കാർ വിധിയെഴുതും…’ – ഇതായിരുന്നു വിവാദമായ പോസ്റ്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more