1 GBP = 106.63
breaking news

ഒ ഇ ടി പരീക്ഷ ക്രമക്കേട്; ജാഗ്രതാ നിർദ്ദേശങ്ങളടങ്ങിയ ക്യാംപെയ്നുമായി ഒ ഇ ടിയും യുക്മയും

ഒ ഇ ടി പരീക്ഷ ക്രമക്കേട്; ജാഗ്രതാ നിർദ്ദേശങ്ങളടങ്ങിയ ക്യാംപെയ്നുമായി ഒ ഇ ടിയും യുക്മയും

ലണ്ടൻ: ഒ ഇ ടി പരീക്ഷയ്ക്ക് തയ്യാറാകുന്ന നേഴ്‌സുമാർക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി ഒ ഇ ടിയും യുക്മയും. യുക്മ ദേശീയ നേതൃത്വവും ഒ ഇ ടി യുകെ അധികൃതരും നടത്തിയ ചർച്ചകളിലാണ് പരീക്ഷകൾ സംബന്ധിച്ച തട്ടിപ്പുകൾ തടയുന്നതിന് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. നിരവധി മലയാളികളുൾപ്പെടെയുള്ള ഇന്ത്യൻ നേഴ്സുമാരുൾപ്പെട്ട ഒ ഇ ടി പരീക്ഷാ ക്രമക്കേട് ഒ ഇ ടി യുകെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടപടികൾ ആരംഭിച്ചിരുന്നു.

പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന് ബോധ്യമായതോടെ എൻഎംസിയും നടപടികൾ ആരംഭിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ ഒരു ഒഇടി കേന്ദ്രത്തില്‍ നിന്ന് പാസായവരോടാണ് എന്‍എംസി വിശദീകരണം തേടിയത്. അതേസമയം കുരിക്കിൽപ്പെട്ട നേഴ്‌സുമാർക്ക് ആശ്വാസമായി ഒ ഇ ടി വീണ്ടും പരീക്ഷക്കിരിക്കാൻ അനുമതി നൽകിയിയിട്ടുണ്ട്. എന്നാൽ എൻഎംസി എന്ത് നിലപാടെടുക്കുന്ന ആശങ്കയിലാണ് നേഴ്‌സുമാർ..

മലയാളി നേഴ്‌സുമാരുടെ പ്രശ്നങ്ങളിൽ യുക്മയും സജീവമായി ഇടപെടുന്നതിന് ശ്രമിക്കുന്നുണ്ട്. യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗവും യുഎൻഎഫ് മുൻ ഭാരവാഹിയും അഡ്വൈസറും ആയ സാജൻ സത്യൻ ഇത് സംബന്ധിച്ച് ഒ ഇ ടി യുകെ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇത്തരം തട്ടിപ്പുകൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതാ നിർദ്ദേശങ്ങളാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞത്. ഇതിനായി ഒ ഇ ടി എഴുതുവാൻ തയ്യാറെടുക്കുന്നവർ തട്ടിപ്പുകളിൽ വീഴാതിരിക്കുവാൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ക്യാമ്പയിനിൽ OET യും UUKMA ഒരുമിച്ചു പ്രവർത്തിക്കുവാനും തീരുമാനിച്ചു. ഇത്തരത്തിൽ ഉള്ള തട്ടിപ്പുകൾ കണ്ടാൽ UUKMA ഭാരവാഹികളെയോ OET അധികൃതരെയോ അറിയിക്കണമെന്നും യുക്മ നേതൃത്വം അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more