1 GBP = 106.63
breaking news

അന്താരാഷ്ട്ര നേഴ്‌സസ് ദിനാചരണവും വാർഷിക സമ്മേളനവും പ്രൗഢഗംഭീരമാക്കാൻ യുഎൻഎഫ്; ട്രേസി കെയ്ൻ ഹോണററി ഗസ്റ്റാകും

അന്താരാഷ്ട്ര നേഴ്‌സസ് ദിനാചരണവും വാർഷിക സമ്മേളനവും പ്രൗഢഗംഭീരമാക്കാൻ യുഎൻഎഫ്; ട്രേസി കെയ്ൻ ഹോണററി ഗസ്റ്റാകും

നോട്ടിംഗ്ഹാം: യുക്മ നേഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര നേഴ്‌സസ് ദിനാചരണവും വാർഷിക സമ്മേളനവും പ്രൗഢ ഗംഭീരമാക്കാൻ നേതൃത്വം. മെയ് 11 ന് ശനിയാഴ്ച നോട്ടിങ്ഹാമിലെ മാർക്കസ് ഗാർവേ ഹാളിൽ വച്ച് നടത്തപ്പെടുന്ന പരിപാടിയിൽ നോട്ടിംഗ്‌ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്‌സ് ഓഫ് ഓപ്പറേഷൻസ് ട്രേസി കെയ്ൻ ഹോണററി ഗസ്റ്റാകും. യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന ക്ലാസ്സുകളും ആകർഷമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമാണ് യുഎൻഎഫ് സംഘടിപ്പിക്കുന്നത്.

ഹോണററി ഗസ്റ്റായെത്തുന്ന ട്രേസി കെയ്ൻ നോട്ടിംഗ്‌ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്‌സ് ഓഫ് ഓപ്പറേഷൻസ് ആണ്. നോട്ടിംഗ്ഹാമിലെ കമ്മ്യൂണിറ്റിയിൽ പ്രവർത്തിച്ച ശേഷം കഴിഞ്ഞ 8 വർഷമായി ട്രേസി കെയ്ൻ NUH-ൽ ജോലി ചെയ്യുന്നു. ഈ വർഷത്തെ പരിപാടികളിലും തന്റെ നഴ്‌സിംഗ് സഹപ്രവർത്തകർക്കൊപ്പം വീണ്ടും പങ്കെടുക്കാൻ കഴിയുന്നതിലുള്ള സന്തോഷത്തിലാണ് ട്രേസി.

നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ പ്രധാനമായും അഭിമുഖീകരിക്കുന്ന വിഷയങ്ങളും അറിഞ്ഞിരിക്കേണ്ട വസ്തുതകളും അധിഷിതമാക്കിയുള്ള ക്‌ളാസ്സുകളും ഗ്രൂപ്പ് ചർച്ചകളും അതാത് മേഖലകളിലെ പരിചയ സമ്പന്നർ നയിക്കുന്നതാണ്‌. യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിലേക്ക് യുകെയിലെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളെയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യൂ എൻ എഫ് ഭാരവാഹികൾ അറിയിച്ചു.

പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

https://docs.google.com/forms/d/e/1FAIpQLSdDtynqHhOgxIOLUN_-cI0L6wGJdCiH5n8e7NQisyOJasKHMw/viewform

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more