1 GBP = 107.22
breaking news

യുകെ മലയാളികൾക്ക് അഭിമാനനിമിഷം; ചിത്രകാരനായ സിബു ബാലൻ വരച്ച രാജാവിന്റെയും രാജ്ഞിയുടെയും ചിത്രം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറിയപ്പോൾ.. വീഡിയോ

യുകെ മലയാളികൾക്ക് അഭിമാനനിമിഷം; ചിത്രകാരനായ സിബു ബാലൻ വരച്ച രാജാവിന്റെയും രാജ്ഞിയുടെയും ചിത്രം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറിയപ്പോൾ.. വീഡിയോ

യുകെ മലയാളികൾക്ക് ഏറെ അഭിമാനകരമായ നിമിഷം. യുകെ മലയാളിയായ സിബു ബാലൻ തന്റെ കൈകൊണ്ട് വരച്ച ചിത്രം ബ്രിട്ടീഷ് രാജ്ഞിക്ക് നല്കുകയും അവർ അത് സന്തോഷത്തോടെയും അത്ഭുതത്തോടെയും വാങ്ങി ചിത്രത്തെപ്പറ്റിയും കലാകാരനെയും പറ്റി അദ്ദേഹത്തോട് സംസാരിക്കുന്നു.

ബ്രിട്ടീഷ് രാജ്ഞി ഷ്രൂഷ്ബറി സ്ക്വയർ മാർക്കറ്റ് സന്ദർശനം നടത്തിയ വേളയിലാണ് ചിത്രം കൈമാറിയത്. ചെങ്ങന്നൂർ കല്ലിശ്ശേരി മണക്കണ്ടതിൽ ശ്രീ സിബു ബാലൻ നിലവിൽ ഭാര്യയോടും രണ്ട് പെണ്മക്കളോടും ഒപ്പം ഷ്രൂഷ്ബറിയിൽ താമസിക്കുന്നു. ഇദ്ദേഹം ഷ്രോപ്ഷയർ മലയാളി കൾച്ചറൽ അസോസിയേഷൻ (SMCA) കമ്മിറ്റി അംഗം കൂടിയാണ്.

എട്ട് മണിക്കൂർ നേരം ചിലവഴിച്ചാണ് മനോഹരമായ പെൻസിൽ പ്രോട്രൈറ്റ് ചെയ്തത്. ഭാര്യ സൂര്യ ഷ്രൂഷ്ബറി RSHൽ സ്റ്റാഫ് നേഴ്‌സ്, മക്കൾ ഇഷാന, ഇധിക
സിബു ബാലൻ +44 7880 190899
[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more