1 GBP = 106.80
breaking news

യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം മെയ് 11 ന് നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. യു കെ നഴ്സിംഗ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം മെയ് 11 ന് നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. യു കെ നഴ്സിംഗ് രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തോട് അനുബന്ധിച്ച് യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ മെയ് 11 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവെ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. യുകെ നഴ്സിംഗ് മേഖലയിൽ മികവ് തെളിയിച്ച പ്രമുഖർ നേതൃത്വം നൽകുന്ന പഠന ക്ളാസ്സുകളും ആകർഷകമായ കലാപരിപാടികളും കോർത്തിണക്കിയ ഒരു മുഴുദിന പ്രോഗ്രാമിനാണ് സംഘാടകർ ഒരുങ്ങുന്നത്.

നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർ പ്രധാനമായും അഭിമുഖീകരിക്കുന്ന വിഷയങ്ങളും അറിഞ്ഞിരിക്കേണ്ട വസ്തുതകളും അധിഷ്ഠിതമാക്കിയുള്ള ക്ളാസ്സുകളും ഗ്രൂപ്പ് ചർച്ചകളും അതാത് മേഖലകളിലെ പരിചയസമ്പന്നർ നയിക്കുന്നതാണ്. യുകെ നഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അതാത് രംഗത്തെ വിദഗ്ദരിൽ നിന്നും മറുപടി ലഭിക്കുന്നതിനുള്ള അവസരവും സംഘാടകർ ഒരുക്കുന്നുണ്ട്. ഏറെ വർഷങ്ങളായി നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവരോടൊപ്പം പുതിയ തലമുറയിലെ നഴ്സ്മാരും ഒത്ത് ചേരുന്നത് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വിജ്ഞാനപ്രദമാകുന്നതോടൊപ്പം ആസ്വാദ്യകരമാക്കുവാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാർ സംഘടിപ്പിക്കുന്ന കലാപരിപാടികളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വിജ്ഞാനവും വിനോദവും നിറയുന്ന നഴ്സസ് ദിനാഘോഷത്തിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ ഭക്ഷണവും സംഘാടകർ ഒരുക്കുന്നുണ്ട്. 

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷത്തിലേക്ക് യുകെയിലെ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവനാളുകളേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുഎൻഎഫ് നാഷണൽ കോർഡിനേറ്റർ അബ്രാഹം പൊന്നുംപുരയിടം, യുഎൻ എഫ് നാഷണൽ അഡ്വൈസർ സാജൻ സത്യൻ, പ്രസിഡൻറ് സോണി കുര്യൻ, ജനറൽ സെക്രട്ടറി ഐസക്ക് കുരുവിള, ട്രഷറർ ഷൈനി കുര്യൻ ബിജോയ്, ട്രെയിനിംഗ് പ്രോഗ്രാം കോർഡിനേറ്റർ സോണിയ ലൂബി തുടങ്ങിയവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more