1 GBP = 104.00
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 15ന് യോവിലിൽ; സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കും

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 15ന് യോവിലിൽ; സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കും

യുക്മ ദേശീയ കായികമേള തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ തിയതിയും പ്രഖ്യാപിച്ചു. ജൂൺ 15ന് യോവിലിലെ പ്രശസ്തമായ ഒളിമ്പ്യാഡ്‌സ് അത്ലറ്റിക് ക്ലെബ്ബിലാകും ഇക്കുറിയും കായികമേള അരങ്ങേറുക. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷനാകും ഇക്കുറിയും കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുക.

ജൂൺ പതിനഞ്ചിന് രാവിലെ എട്ടു മണിയോടെ തന്നെ കായികമേളയ്ക്ക് തുടക്കം കുറിക്കാനാണ് ഇക്കുറി തീരുമാനിച്ചിരിക്കുന്നത്. കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഇ- മാനുവൽ നാഷണൽ കമ്മിറ്റി പുറത്തിറക്കുന്ന മുറക്ക് അസോസിയേഷൻ ഭാരവാഹികൾക്ക് അയച്ച് നൽകുമെന്ന് സെക്രട്ടറി സുനിൽ ജോർജ്ജ് വ്യക്തമാക്കി. അതി വിശാലമായ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ട്രഷറർ രാജേഷ് രാജ്, ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ തുടങ്ങിയവർ അറിയിച്ചു.

കഴിഞ്ഞ തവണയും ആവേശകരമായ തരത്തിൽ കായികമേള സംഘടിപ്പിച്ച സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഇത് മൂന്നാം തവണയാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 15ന് കായികമേളയിലേക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് തുടങ്ങിയവർ അറിയിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

OLYMPIADS ATHLETIC CLUB, PICKET LANE, YEOVIL, BA21 3DS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more