1 GBP = 106.38
breaking news

ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ തൽക്ഷണം അയോഗ്യരാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനുള്ള നിയമം വേണമെന്ന് പോലീസ് മേധാവികൾ

ലഹരിയുപയോഗിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ തൽക്ഷണം അയോഗ്യരാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനുള്ള നിയമം വേണമെന്ന് പോലീസ് മേധാവികൾ

ലണ്ടൻ: മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്ന ഡ്രൈവർമാരെ തൽക്ഷണം അയോഗ്യരാക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കുന്ന പുതിയ നിയമങ്ങൾ വേണമെന്ന് പോലീസ് മേധാവികൾ ആവശ്യപ്പെടുന്നു.

മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കുന്നതിന് പുതിയ അധികാരങ്ങൾ പോലീസിനെ അനുവദിക്കുമെന്ന് അവർ പറയുന്നു. നിലവിൽ, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ട ഡ്രൈവർമാരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി നടപടികൾ സ്വീകരിച്ച ശേഷമാണ് വിധികൾ വരുന്നത്. എന്നാൽ ഈ ഹിയറിംഗുകൾ കോടതിയിൽ എത്താൻ ആഴ്ചകൾ എടുത്തേക്കാം, അതുവരെ ഡ്രൈവർമാർക്ക് വാഹനമോടിക്കുന്നതിന് അനുവാദമുണ്ട്.

ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് റോഡ്‌സ് പോലീസിംഗിൻ്റെ ദേശീയ പോലീസ് മേധാവികളുടെ കൗൺസിൽ (എൻപിസിസി) ഹെഡ് കോൺസ്റ്റബിൾ ജോ ഷൈനർ പറഞ്ഞു.

അതേസമയം ഡിസംബറിൽ മദ്യപിച്ച് വാഹനമോടിച്ചതിനേക്കാൾ കൂടുതൽ അറസ്റ്റുകൾ മയക്കുമരുന്ന് ഉപയോഗിച്ചതിന് നടന്നിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എൻപിസിസി പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും 48.5% മയക്കുമരുന്ന് പരിശോധനകൾ പോസിറ്റീവ് ആണെന്നും മദ്യത്തിനുള്ള ശ്വസന പരിശോധനകളിൽ 9.5% പോസിറ്റീവ് ആണെന്നും പറയുന്നു. മദ്യപാന പരിധിക്ക് മുകളിലുള്ളവരേക്കാൾ കൂടുതൽ മയക്കുമരുന്ന് ഡ്രൈവർമാരെ പതിവായി പിടികൂടാറുണ്ടെന്നും പ്രശ്നം വളരെ ഗുരുതരമാണെന്നും മെർസിസൈഡ് പോലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more