1 GBP = 107.38
breaking news

സ്റ്റോക്ക് ഓൺ ട്രെൻറ് നിവാസിയും മുട്ടുചിറ സംഗമം കൺവീനറുമായ സിറിൽ മാഞ്ഞൂരാന്റെ പിതാവ് തോമസ് സി മാഞ്ഞൂരാൻ (73) നിര്യാതനായി….

സ്റ്റോക്ക് ഓൺ ട്രെൻറ് നിവാസിയും മുട്ടുചിറ സംഗമം കൺവീനറുമായ സിറിൽ മാഞ്ഞൂരാന്റെ പിതാവ് തോമസ് സി മാഞ്ഞൂരാൻ (73) നിര്യാതനായി….

സ്റ്റോക്ക് ഓൺ ട്രെൻറ് നിവാസിയും മുട്ടുചിറ സംഗമം കൺവീനറുമായ സിറിൽ മാഞ്ഞൂരാന്റെ പിതാവ് തോമസ് സി മാഞ്ഞൂരാൻ (73) നിര്യാതനായി. കഴിഞ്ഞ ദിവസം ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

കോൺഗ്രസിന്റെ കോട്ടയത്തെ പ്രമുഖ നേതാവായ തോമസ് മാഞ്ഞൂരാൻ, കടുത്തുരുത്തി കോൺഗ്രസ് മണ്ഡലം പ്രസിഡൻറും ദീർഘകാലം കടുത്തുരുത്തി പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വിവിധ സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ രക്ഷാധികാരി എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവസാന്നിധ്യമായിരുന്നു.

ഭാര്യ: കീഴൂർ മേച്ചേരിൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: സിറിൽ, ഡോ.മരിൻസ്, ഡോ.ക്ലാരിൻസ്, ട്രസി, ആലീസ്‌ (ഖത്തർ), ഡോ.സേവ്യർ. മരുമക്കൾ: ജിനു സിറിൽ നെല്ലിക്കുന്നേൽ മാറിക (യുകെ), വിനോദ് കല്ലറക്കൽ (തിരുവല്ല), ബിനോ വെള്ളക്കാകുടിയിൽ (രാജകുമാരി), ചാക്കോച്ചൻ മുരിക്കൻ (മുട്ടുചിറ), വിമൽ പുന്നപുഴ (സൌത്ത് പറവൂർ), ഡോ.ലിയ വിതയത്തിൽ ആലങ്ങാട്.

സംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ നിന്നും ആരംഭിച്ച് മുട്ടുചിറ ഹോളി ഹോസ്റ്റ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

സിറിലിന്റെ പിതാവിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി.ആർ.ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ, മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡൻറ് ജോർജ്ജ് തോമസ്, മുട്ടുചിറ സംഗമം ജനറൽ കൺവീനർ ജോണി കണിവേലിൽ,
സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസ്സോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സിറിൽ മാഞ്ഞൂരാന്റെ പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more