1 GBP = 107.22
breaking news

വിദേശ സർവകലാശാല; പുനരാലോചനയ്ക്ക് CPIM; തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യും

വിദേശ സർവകലാശാല; പുനരാലോചനയ്ക്ക് CPIM; തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യും

വിദേശ സർവകലാശാല വിഷയത്തിൽ പുനരാലോചനയ്ക്ക് സിപിഐഎം. സിപിഐ എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. നയപരമായി വിയോജിപ്പുണ്ടൈന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ചു. മുന്നണിയിൽ ചർച്ചവേണമെന്നാണ് സിപിഐയുടെ ആവശ്യം.

സിപിഐഎം പൊളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്യും. ലോക് സഭാ തെരഞ്ഞെടുപ്പിന്ന ശേഷമായിരിക്കും ചർച്ച. ബജറ്റിലെ വിദേശ സർവകലാശാല വിഷയത്തിൽ വ്യാപകമായി വിയോജിപ്പും വിമർശനവും ഉയർന്നിരുന്നു. സിപിഐ സംസ്ഥാന കൗൺസിലിൽ എതിർപ്പ് ഉയർന്നിരുന്നു.

മുന്നണി ചർച്ച ചെയ്യാതെ നിർദേശം നടപ്പിലാക്കരുതെന്നാണ് സിപിഐയുടെ ആവശ്യം. തുടർന്നാണ് വിഷയത്തിൽ ചർച്ചകൾ തുടരാൻ സിപിഎം കടക്കുന്ന്. പിബി ചർച്ച ചെയ്ത ശേഷം മാത്രം തുടർനടപടിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. വിഷയത്തിൽ കാര്യമായ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ വിമർശനവും ഉയർന്നിരുന്നു.

വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിനിധികളായോ വിദ്യാഭ്യാസ വിദഗ്ധരുമായോ ചർച്ച നടത്താതെ വിദേശ സർവകലാശാലകൾ കേരളത്തിലെത്തിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ പറഞ്ഞു. ബജറ്റിലെ ആശയം മന്ത്രിയോട് തന്നെ ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ സർവകലാശാലയിൽ വിയോജിപ്പും ആശങ്കയും ഉയർത്തിയിരുന്നു. പുനരാലോചനയിൽ പ്രതീക്ഷയുണ്ടെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. ആശങ്കകൾ പരിഹരിക്കണമെന്ന് അനുശ്രീ പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more