1 GBP = 113.33
breaking news

നടി വിജയശാന്തി ബി.ജെ.പി വിട്ടു; കോണ്‍ഗ്രസിലേക്ക് സൂചന

നടി വിജയശാന്തി ബി.ജെ.പി വിട്ടു; കോണ്‍ഗ്രസിലേക്ക് സൂചന

നടിയും ബി.ജെ.പി നേതാവുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. രാജിക്കത്ത് സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ സാധ്യതയെന്നാണ് വിവരം.

സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009-ൽ ടിആർഎസ്സിൽ നിന്ന് എംപിയായ വിജയശാന്തി 2014-ൽ കോൺഗ്രസിലെത്തി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്നാണ് ബിജെപിയിലെത്തിയത്.

ഈയിടെ മുന്‍ എം.പി വിവേക് വെങ്കട്ട്സ്വാമി, മുൻ എംഎൽഎ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി എന്നിവരും ബി.ജെ.പി വിട്ടിരുന്നു. ഇവരോടൊപ്പം വിജയശാന്തിയും ബി.ജെ.പി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. രണ്ടുപേരും നേരത്തെ പാർട്ടി വിട്ടെങ്കിലും വിജയശാന്തി തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബി.ജെ.പിയുടെ പ്രവർത്തനത്തിലുള്ള അതൃപ്തിയാണ് വിജയശാന്തി രാജിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. പാർട്ടിയുടെ രണ്ട് താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more