1 GBP = 109.41
breaking news

അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയിൽ ചികിത്സ തുടങ്ങി

അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയിൽ ചികിത്സ തുടങ്ങി

അട്ടപ്പാടി അഗളി വനമേഖലയിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയിൽ ചികിത്സ തുടങ്ങി. ഇന്ന് മുതൽ ചികിത്സ.വെറ്റനറി ഡോക്ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ചികിത്സ.വനപാലകർ കുത്തനടി ജുംബി എന്ന് പേരിട്ട കുട്ടിയാനായുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വനപാലകർ പറയുന്നത്.

കഴിഞ്ഞ 26നാണ് കൂട്ടംതെറ്റിയ നിലയിൽ ആറ് മാസം പ്രായമുളള കുട്ടിയാനയെ അഗളി വനമേഖലയിൽ കണ്ടെത്തിയതത്.രോഗബാധയെ തുടർന്ന് അമ്മ ആന ഉപേക്ഷിച്ച കുട്ടിയാനയെ വനപാലകർ കണ്ടെത്തുമ്പോൾ പൊക്കിൾകൊടിയിൽ മുറിവും അണുബാധയും ഉണ്ടായിരുന്നു. ആനക്കൂട്ടം എത്തി കുട്ടിയാനയെ തിരികെ കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാവാത്ത സാഹചര്യത്തിലാണ് വനം വകുപ്പ് ഏറ്റെടുത്ത് ധോണിയിലേക്ക് മാറ്റിയത്

മിനിഞ്ഞാന്ന് രാത്രിയോടെ ധോണിയിലെത്തിച്ച ജുംബിക്ക് ഡേവിഡ് എബ്രഹാമിന്റെ നേതൃത്തിലാണ് ചികിത്സ.നേരത്തെ പിടി സെവന് വേണ്ടി നിർമ്മിച്ച കൂട്ടിൽ കഴിയുന്ന കുട്ടിയാന വേഗത്തിൽ സുഖം പ്രാപിച്ച് പോരുന്നതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്ത ശേഷം ആനയുടെ ഭാവി കാര്യത്തിൽ തീരുമാനമെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more