- അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS
- അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ
- ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
- ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്
- പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം
- ഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
- കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകം:ദുര്‍മന്ത്രവാദവുമായി ബന്ധമില്ല; സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് രണ്ടാനമ്മ
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – രണ്ടാം ഭാഗം
- Oct 30, 2023
അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
നവംബർ നാലാം തീയ്യതി പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്കൂളിലെ “ഇന്നസെൻ്റ് നഗറിൽ” അരങ്ങുണരുമ്പോൾ പ്രവാസ ലോകത്തിലെ ഒരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ ബഹുമതിയുമായി യുക്മ കലാമേള അഭംഗുരം അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. യുകെയിലേക്ക് എത്തിച്ചേർന്ന പുതു തലമുറയ്ക്ക് യുക്മ കലാമേളകളുടെ ചരിത്രം എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. യുക്മയെന്ന വടു വൃക്ഷത്തിൻ്റെ നേതൃത്വത്തിൽ യുക്മയെ നെഞ്ചിലേറ്റിയ യു കെ മലയാളികളായ നൂറ് കണക്കിന് പ്രവർത്തകരുടെ കഠിനാധ്വാനത്തിൻ്റെ, പ്രവർത്തനത്തിൻ്റെ പ്രതിഫലനമാണ് ഓരോ കലാമേളകളുടെയും വിജയം എന്ന് എടുത്ത് പറയുവാൻ കൂടി ഈയവസരം ഉപയോഗിക്കുന്നു.
ദേശീയ കലാമേള അരങ്ങേറുന്ന “ഇന്നസെൻ്റ് നഗറി”ൽ തിരിതെളിയാൻ ഇനി ഒരാഴ്ചമാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്.
തുടർച്ചയായി പതിനാല് വർഷങ്ങൾ ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്. തുടർച്ചയായി രണ്ടാം വർഷവും ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ച ഗ്ലോസ്റ്ററിലെ ക്ലീവ് സ്കൂളിലെ “ഇന്നസെൻ്റ് നഗറിൽ” യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം തട്ടകത്തിൽ പ്രത്യേകം സജ്ജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്
യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട് വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ നാം വായിച്ചു.
ഒരു രാജ്യം മുഴുവൻ വന്നെത്തുന്ന ദേശീയ കലാമേള ഒരുവർഷം നീണ്ടുനിൽക്കുന്ന ഒരുപറ്റം ആളുകളുടെ കഠിന പരിശ്രമത്തിന്റെ വിജയങ്ങൾ കൂടിയാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിശീലനങ്ങൾ, നാട്ടിൽനിന്നും പലഘട്ടങ്ങളായി രക്ഷിതാക്കൾ കടൽകടത്തി യു കെ യിൽ എത്തിക്കുന്ന, ആയിരക്കണക്കിന് മത്സരാർത്ഥികൾക്കാവശ്യമായ ആടയാഭരണങ്ങളും രംഗ സജ്ജീകരണ വസ്തുക്കളും, മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താനുള്ള അസോസിയേഷൻ പ്രവർത്തകരുടെ പരിശ്രമങ്ങൾ, സാമ്പത്തിക ഭാരം താങ്ങിക്കൊണ്ട് റീജിയണൽ കലാമേളകൾ സംഘടിപ്പിക്കാനുള്ള റീജിയണൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും പ്രയത്‌നങ്ങൾ അങ്ങനെപോകുന്നു യുക്മ ദേശീയ കലാമേളകൾ യാഥാർഥ്യമാക്കുന്നതിന് പിന്നിലെ കാണാപ്പുറങ്ങൾ. ലിവർപൂൾ, ലെസ്റ്റർ, ഹണ്ടിങ്ടൺ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കലാമേളകളെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുവാൻ പോകുന്നത്.
2013 ദേശീയ മേള ചരിത്രഭൂമികയായ ലിവർപൂളിലേക്ക്
മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു കെ യില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതൽ സ്വാധീനം ചെലുത്തി തുടങ്ങിയ അക്കാലയളവിൽ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി രൂപീകരിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും, യുക്മ ദേശീയ കമ്മറ്റിയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷപ്പെരുമഴ പെയ്യിച്ചു. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍, നാലാമത് ദേശീയ കലാമേള മുദ്രാവാക്യമായ “ആഘോഷിക്കൂ യുക്മയോടൊപ്പം” എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്.
യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെയും പ്രബലരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും (ലിംക) സംയുക്ത ആതിഥേയത്വത്തിലാണ് ദേശീയമേള സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി ‘ദക്ഷിണാമൂര്‍ത്തി നഗര്‍’ എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്‍റര്‍നാഷണല്‍ സ്ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകൾ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻപട്ടം നിലനിർത്തി. ദേശീയ കലാമേളയുടെ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഈസ്റ്റ് ആംഗ്ലിയായിലെ പ്രബലരായ ബാസിൽഡൺ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസ്സോസിയേഷനായി.
ലെസ്റ്റർ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്‌ലാൻഡ്‌സിന്റെ മണ്ണിലേക്ക്
ഇത് ലെസ്റ്റർ – 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്മ യുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയന്റെയും ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും സംയുക്താതിഥേയത്വത്തിൽ ലെസ്റ്ററിൽ അരങ്ങേറി. കണികൊന്നയും വാകപ്പൂമരവും പൂത്തുലഞ്ഞ വിധം മഞ്ഞയും ചുവപ്പും നിറങ്ങളിൽ തയ്യാറാക്കിയ പോസ്റ്ററുകൾ തങ്ങളുടെ ഫേസ്ബുക്ക് കവർചിത്രങ്ങളാക്കികൊണ്ടാണ് യുക്മ പ്രവർത്തകരും യുക്മ സ്നേഹികളും കലാമേളയിൽ പങ്കെടുക്കുന്നവരുമടങ്ങുന്ന ആയിരക്കണക്കിന് യു കെ മലയാളി കുടുംബങ്ങൾ ലെസ്റ്റർ കലാമേളയെ വരവേറ്റത്.
കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന “സ്വാതിതിരുനാൾ” മഹാരാജാവിന്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്‌ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി. കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേർന്ന് തയ്യാറാക്കിയ ‘രാജാരവിവർമ്മ’ ഹാളിൽ, ഇദംപ്രഥമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും ലെസ്റ്റർ മേളയുടെ ഒരു സവിശേഷതയായി. ലെസ്റ്റർ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്‌ലാൻഡ്‌സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഇപ്സ്വിച് മലയാളി അസോസിയേഷൻ ചാമ്പ്യന്മാരായി.
ഹണ്ടിങ്ടൺ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയണും ഇത് രണ്ടാമൂഴം
യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്മ ദേശീയ കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവർത്തി എം എസ് വിശ്വനാഥന്റെ ബഹുമാനാർത്ഥം “എം എസ് വി നഗര്‍” എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക് നാലായിരത്തോളം യു കെ മലയാളികളാണ് ഒഴുകിയെത്തിയത്. ഈസ്റ്റ് ആംഗ്ലിയ റീജിയണോടൊപ്പം ഹണ്ടിങ്ടൺ മലയാളി അസോസിയേഷനും കൈകോർത്ത് ചരിത്രം രചിച്ച 2015 ദേശീയ കലാമേളയ്ക്ക് ആതിഥ്യമരുളി.
യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ. അത് തന്നെയാണ് യുക്മ ദേശീയ കലാമേളകളുടെ വിജയവും. ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ കലാമേളയിൽ ജേതാക്കളായി മിഡ്‌ലാൻഡ്‌സ് പകരം വീട്ടി. അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി സൗത്ത് വെസ്റ്റ് റീജിയന്റെ കരുത്തരായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം ഭാഗത്തിൽ വായിക്കുക..…കവൻട്രി കലാമേള 2016, ഹെയർഫീൽഡ് കലാമേള 2017 & ഷെഫീൽഡ് കലാമേള 2018
(2019 – 2022 കാലയളവിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ലേഖകൻ, യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി നിലവിൽ പ്രവർത്തിക്കുന്നു)
Latest News:
അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS
ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് N പ്രശാന്ത് ഐ എ എസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്...Latest Newsഅറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ
തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗര...Latest Newsഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ഛണ്ഡീഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല അ...Latest Newsജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണം മ...Latest Newsപ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം
പത്തനംതിട്ട: കഴിഞ്ഞ നവംബറില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി ...Latest Newsഇടുക്കിയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്...Latest Newsകോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകം:ദുര്‍മന്ത്രവാദവുമായി ബന്ധമില്ല; സ്വന്തം കുട്ടി അല്ലാത്തതിനാല...
കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് പൊലീ...Latest Newsഎം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു
എഴുത്തുകാരന് എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രി മെഡ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- അസാധാരണ നീക്കം; ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് IAS ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് N പ്രശാന്ത് ഐ എ എസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്ന അസാധാരണ നീക്കം.ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് , കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രശാന്ത് സമൂഹമാധ്യമത്തിലൂടെ ജയതിലകിനെതിരെ വിമർശനം കടുപ്പിച്ചിരുന്നു. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ
- അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ തയ്യാർ തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവം 2025 ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിൽ വച്ച് നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നൂറ്റിയൊന്നും, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും നൂറ്റി പത്തും, സംസ്കൃതോത്സവത്തിൽ പത്തൊമ്പതും, അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് ഇനങ്ങളിൽ മത്സരം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തിൻ്റെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. എല്ലാ വിഭാഗങ്ങളിലുമായി പതിനയ്യായിരത്തിൽ പരം കലാ പ്രതിഭകൾ
- ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു ഛണ്ഡീഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുരുഗ്രാമിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്. 1935 ലാണ് ഓം പ്രകാശ് ചൗട്ടാലയുടെ ജനനം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗട്ടാലയെ കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒന്‍പതര വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. 2020 ലാണ് ചൗട്ടാലയെ ജയില്‍ മോചിതനാക്കുന്നത്. രാഷ്ട്രീയ നേതാക്കളായ അഭയ് ചൗട്ടാല,
- ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടം: മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ തകരാന്‍ കാരണം പൈലറ്റിന്റെ പിഴവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൊവാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യമായാണ് എയര്‍ക്രൂവിനു സംഭവിച്ച പിഴവാണ് അപകടത്തിനു കാരണമെന്നവിവരം സൈന്യം പുറത്ത് വിടുന്നത്. 2021-22ല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന് ഒമ്പത് വിമാനാപകടങ്ങളും 2018-19ല്‍ 11 അപകടങ്ങളും സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടങ്ങളെക്കുറിച്ച് 34 അന്വേഷണങ്ങള്‍ നടത്തിയതായും
- പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം പത്തനംതിട്ട: കഴിഞ്ഞ നവംബറില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പതിനേഴുകാരിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി അഖിലിനെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചിട്ടുണ്ടെന്ന് പതിനെട്ടുകാരന് സമ്മതിക്കുകയും ചെയ്തിരുന്നു. മറ്റാരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സഹപാഠിക്ക് പ്രായപൂര്‍ത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 18 വയസും ആറ് മാസവുമാണ് അഖിലിന്റെ പ്രായമെന്ന് പൊലീസ് പറഞ്ഞു. പനി ബാധിച്ചതിനെ
click on malayalam character to switch languages