1 GBP = 107.22
breaking news

യുക്മ റീജിയണൽ കലാമേളകൾക്ക് കലാശക്കൊട്ട് ഇന്ന്….. മിഡ്ലാൻഡ്സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, സ്കോട്ട്ലൻഡ് റീജിയണുകളിൽ ഇന്ന്  അരങ്ങുകൾ ഉണരുന്നു

യുക്മ റീജിയണൽ കലാമേളകൾക്ക് കലാശക്കൊട്ട് ഇന്ന്….. മിഡ്ലാൻഡ്സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, സ്കോട്ട്ലൻഡ് റീജിയണുകളിൽ ഇന്ന്  അരങ്ങുകൾ ഉണരുന്നു

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ റീജിയണൽ കലാമേളകൾക്ക് ഇന്ന് വിവിധയിടങ്ങളിൽ കൊട്ടിക്കലാശം. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ റീജിയനായ ഈസ്റ്റ് വെസ്റ്റ് & മിഡിലാൻഡ് റീജിയണിലും, നാഷണൽ കലാമേളക്ക് ആതിഥേയത്വം വഹിക്കുന്ന സൗത്ത് വെസ്റ്റ് റീജിയണിലും, മറ്റൊരു പ്രമുഖ റീജിയണായ സൗത്ത് ഈസ്റ്റ് റീജിയണിലും, പുതിയ റീജിയണുകളിലൊന്നായ സ്കോട്ട്ലൻഡ് റീജിയണിലും കലാമേളകൾക്ക് ഇന്ന് അരങ്ങുണരും 

പതിനാലാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായുള്ള മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡൻറ് ജോർജ് തോമസ് നേതൃത്വം നൽകുന്ന  കലാമേള  കവൻട്രിയിൽ നടക്കും. കവൻട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കലാമേള യുക്മ നാഷണൽ വൈസ് പ്രസിഡന്റ്‌ ഷീജോ വർഗീസ്  ഉൽഘാടനം ചെയ്യും. റീജിയണൽ പ്രസിഡൻ്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി പീറ്റർ ജോസഫ് സ്വാഗതം ആശംസിക്കും. യുക്മ ദേശീയ  ഭാരവാഹികളായ ഡിക്സ് ജോർജ്, സ്മിത തോട്ടം, ടിറ്റോ തോമസ് തുടങ്ങിയവർ പങ്കെടുക്കും. 

കലാമേള കൺവീനർ ഷാജിൽ തോമസിൻ്റെ നേതൃത്വത്തിൽ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ദേശീയ കലാമേള ചീഫ് കോർഡിനേറ്റർ ജയകുമാർ നായർ, യുക്മ റീജിയണൽ കലാമേളയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്വാഗത കമ്മിറ്റി അംഗങ്ങളായ മിഡ്‌ലാൻഡ്സ് റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ.ജോബി പുതുകുളങ്ങര, വൈസ് പ്രസിഡന്റുമാരായ സിബു ജോസഫ്, ആനി കുര്യൻ, ജോയിൻ സെക്രട്ടറിമാരായ  ജോൺ എബ്രഹാം വടക്കേമുറി, സിനി ആന്റോ, ജോയിൻ്റ് ട്രഷറർ ലൂയിസ് മോനാച്ചേരി, ചാരിറ്റി കോർഡിനേറ്റർ  ജോർജ് മാത്യു,  സ്പോർട്സ് കോർഡിനേറ്ററായ സെൻസ് ജോസ് എന്നിവരും സി കെ സി  പ്രസിഡന്റ് ബിബിൻ ലൂക്കോസ്, സെക്രട്ടറി ജോൺസൺ യോഹന്നാൻ, ട്രഷറർ ജിമ്മി ജേക്കബ് മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും കലാമേളക്ക് നേതൃത്വം നൽകും.

യുക്മ മിഡ്ലാൻഡ്സ് കലാമേള വേദിയുടെ വിലാസം:-

Cardinal Wilseman School,

Potterട Green,

Coventry, CV2 2AJ.

യുക്മ സൗത്ത് വെസ്റ്റ് റീജിയൻ കലാമേള സാലിസ്ബറിയിൽ...

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഇന്ന് സാലിസ്ബറിയിൽ യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി പീറ്റർ താണോലിൽ ഉദ്ഘാടനം ചെയ്യും. റീജിയണൽ പ്രസിഡൻ്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി സുനിൽ ജോർജ് സ്വാഗതം ആശംസിക്കും. ബേസിംഗ് സ്റ്റോക് കൗൺസിലറും മുൻ നാഷണൽ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, ലോക കേരള സഭാംഗം സി എ ജോസഫ്, ദേശീയ സമിതിയംഗം ടിറ്റോ തോമസ് മറ്റ് ദേശീയ റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.

സാലിസ്ബറി മലയാളി അസോസിയേഷൻ അതിഥേയത്വം വഹിക്കുന്ന  കലാമേളയിൽ റീജിയണിലെ പതിനേഴ് അസോസിയേഷനുകളിൽ നിന്നുമുള്ള മത്സരാർത്ഥികൾ നാല് വേദികളിലായി മാറ്റുരയ്ക്കും. കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് റീജിയണൽ ട്രഷറർ രാജേഷ് രാജ് അറിയിച്ചു. എസ് എം എ പ്രസിഡൻറ് ജോബിൻ ജോൺ, രക്ഷാധികാരി ജോസ് കെ ആൻ്റണി എന്നിവരുടെ നേതൃത്വത്തിൽ അസോസിയേഷൻ ഭാരവാഹികൾ പൂർണ പിന്തുണയുമായി പ്രവർത്തിച്ചുവരുന്നു.

സൗത്ത് വെസ്റ്റ് കലാമേള വേദിയുടെ വിലാസം:-

The Burgate School,

Fordingbridge,

Salisbury,

SP6 1EZ.

യുക്മ സ്കോട്ലൻഡ് റീജിയൻ കലാമേള ഗ്ലാസ്ഗോയിൽ

സ്കോട്ലൻഡ് മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന റീജിയൺ കലാമേള ഗ്ലാസ്ഗോയിൽ നടക്കും. റീജിയണിലെ അംഗ അസോസിയേഷനിൽ നിന്നുമുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. സ്കോട്ലൻഡ് മലയാളി അസോസിയേഷൻ ഭാരവാഹികൾ കലാമേളയ്ക്ക് നേതൃത്വം നൽകും.

സ്കോട്ലൻഡ് റീജിയൺ കലാമേള വേദിയുടെ വിലാസം:-

4 Glasgow Road,

Cambuslang,

G72 7 1BW.

യുക്മ സൗത്ത് വെസ്റ്റ് കലാമേള ക്രൊയ്ഡോണിൽ

യുക്മ സൗത്ത് വെസ്റ്റ് കലാമേള ക്രൊയ്ഡോണിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് ഉദ്ഘാ,ടനം ചെയ്യും. റീജിയണൽ പ്രസിഡൻറ് സുരേന്ദ്രൻ ആരക്കോട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജി,പ്സൺ തോമസ് സ്വാഗതം ആശംസിക്കും. മുൻ യുക്മ പ്രസിഡൻറും ലെയ്സൺ ഓഫീസറുമായ മനോജ് കുമാർ പിള്ള, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗവും മുൻ ട്രഷററുമായ ഷാജി തോമസ്, യുക്മ നഴ്സസ് ഫോറം പ്രസിഡൻ്റ് സോണി കുര്യൻ, ട്രഷറർ സനോജ് ജോസ്, സ്വാഗത സംഘം കൺവീനർ ഹാഷിം കുഞ്ഞുമുഹമ്മദ് മറ്റ് ദേശീയ റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കേരള കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (കെ സി ഡബ്ളിയു എ) ആതിഥയത്വം വഹിക്കുന്ന  കലാമേള രാവിലെ ഒൻപതിന് ആരംഭിച്ച് രാത്രി പത്തിന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.  

യുക്മ സൗത്ത് ഈസ്റ്റ് കലാമേള വേദിയുടെ വിലാസം:-

John Reskin College,

Solsdon Park Road,

South Croydon.

CR2 8JJ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more