Tuesday, Jan 21, 2025 06:28 AM
1 GBP = 106.26
breaking news

സാറെ കൂലിപ്പണി എടുക്കാൻ അവധി വേണം, ശമ്പളമില്ല; പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

സാറെ കൂലിപ്പണി എടുക്കാൻ അവധി വേണം, ശമ്പളമില്ല; പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

ശൂരിൽ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് ശമ്പളമില്ലാത്തതിനാൽ കൂലിപ്പണിക്ക് അവധി ചോദിച്ചത്. 3 ദിവസത്തെ അവധിയാണ് ചോദിച്ചത്.ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു

കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ കൂലിപ്പണിയെടുക്കാൻ മൂന്ന് ദിവസത്തെ അവധി വേണമെന്നായിരുന്നു അജുവിന്റെ അപേക്ഷ. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ലെന്നും ജോലിക്ക് വരണമെങ്കിൽ പോലും കൂലിപ്പണിക്ക് പോകേണ്ട സാഹചര്യമാണെന്നും അവധി വേണമെന്നും അജു കത്തിൽ പറയുന്നു.

സാർ, സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരുവാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറക്കുവാൻ കയ്യിൽ പണവുമില്ല. ആയതിനാൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തൂമ്പ പണിയ്‌ക്ക് പോവുകയാണ് അതിന് വേണ്ടി മേൽപറഞ്ഞ ദിവസങ്ങളിൽ അവധി അനുവദിച്ചു തരണം എന്നായിരുന്നു ഡ്രൈവറുടെ കത്ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more