1 GBP = 106.80

‘നിര്‍ധന കുട്ടികൾക്ക് സൗജന്യ സായാഹ്ന ക്ലാസ്‌’; ഭാവി വോട്ടര്‍മാരെ ഒപ്പംനിർത്താൻ വിജയ്

‘നിര്‍ധന കുട്ടികൾക്ക് സൗജന്യ സായാഹ്ന ക്ലാസ്‌’; ഭാവി വോട്ടര്‍മാരെ ഒപ്പംനിർത്താൻ വിജയ്

രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങൾക്കിടെ, പുതിയ നീക്കവുമായി നടന്‍ വിജയ്. നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് ഒരുക്കി വിജയ് മക്കൾ ഇയക്കം. നിര്‍ധന കുടുംബങ്ങളിലെ കുട്ടികൾക്കായി എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കൾ ഇയക്കം സായാഹ്നക്ലാസ്സുകൾ തുടങ്ങും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്.വരും ശനിയാഴ്ച ക്ലാസ്സുകൾ തുടങ്ങാനാണ് നീക്കം.

234 നിയോജക മണ്ഡലങ്ങളിലെ 10,12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിൽ ആദരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഗ്രാമങ്ങളിൽ സ്കൂളുകളും വിദ്യാര്‍ത്ഥികൾക്ക് ഉച്ചഭക്ഷണപദ്ധതിയും ഇതിൽ ഉൾപ്പെടും.

പണയൂരിലെ വീട്ടിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ആരാധകകൂട്ടായ്മ ഭാരവാഹികളെ കാണുകയാണ് വിജയ് .തത്ക്കാലം സിനിമയിൽ തുടരുമെന്ന് ആവര്‍ത്തിക്കുമ്പോഴും നിയോജക മണ്ഡല അടിസ്ഥാനത്തിലെ നീക്കങ്ങൾ ശ്രദ്ധേയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more